Wednesday, October 20, 2010

2015ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ വേദി ജനുവരിയില്‍ പ്രഖ്യാപിക്കും


ദോഹ: 2015 ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ വേദി ജനവരി ആറിന് ദോഹയില്‍ പ്രഖ്യാപിക്കും.2011 ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ഭാഗമായി ജനവരി ആറിന് ദോഹയില്‍ ആരംഭിക്കുന്ന എ.എഫ്.സി. കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് നടക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ പ്രഖ്യാപനമുണ്ടാകുക.

2010 ജനവരി ഏഴിന് ആരംഭിക്കുന്ന ഏഷ്യന്‍ ഫുട്‌ബോള്‍ മത്സരം 29 വരെ നീണ്ടുനില്‍ക്കും. 2015 ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനായി ആതിഥ്യമരുളാന്‍ ആഗ്രഹിക്കുന്ന പ്രമുഖ രാജ്യം ഓസ്‌ട്രേലിയയാണ്.

ഏഷ്യയിലെ ഏറ്റവും അഭിമാനാര്‍ഹമായ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആതിഥ്യമരുളാനുള്ള തങ്ങളുടെ യോഗ്യതകള്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വെളിപ്പെടുത്തുന്ന അവതരണം എ.എഫ്.സി. എക്‌സിക്യൂട്ടീലുണ്ടാവുമെന്ന് എ.എഫ്.സി.യുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയുട വിശദമായ ചര്‍ച്ചകള്‍ക്കും പരിശോധനയ്ക്കും ശേഷമാണ് അടുത്ത ആതിഥ്യമരുളുന്ന രാജ്യത്തിന്റെ പേര് പ്രഖ്യാപിക്കുക.

1 comment:

Unknown said...

2015 ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ വേദി ജനവരി ആറിന് ദോഹയില്‍ പ്രഖ്യാപിക്കും.2011 ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ഭാഗമായി ജനവരി ആറിന് ദോഹയില്‍ ആരംഭിക്കുന്ന എ.എഫ്.സി. കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് നടക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ പ്രഖ്യാപനമുണ്ടാകുക.