ദോഹ:ത്യാഗത്തിന്റെ സ്മരണയുണര്‍ത്തിയ ബലിപെരുന്നാളിന് പിറകെ തിരുപ്പിറവിയുടെ ആഘോഷത്തിനു കൂടി ഖത്തര്‍ അണിഞ്ഞൊരുങ്ങി.
ക്രൈസ്തവ ഭവനങ്ങളും ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളുമാണ് ക്രിസ്മസിനായി സജ്ജമായിരിക്കുന്നത്.
വ്യാപാര കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും എത്തുമ്പോള്‍ ക്രിസ്മസ്ട്രീയും സാന്താക്ലോസും പുല്‍ക്കൂടുമൊക്കെയാകും നമ്മെ വരവേല്‍ക്കുക.
സംഗീതം പൊഴിക്കുന്ന സാന്റാക്ളോസുള്‍പെടെ എങ്ങും ക്രിസ്മസ് പൊലിമ നിറഞ്ഞുനില്‍ക്കുന്നു. ഷോപ്പിംഗ് മാളുകളിലെല്ലാം ക്രിസ്മസ് അലങ്കാരങ്ങള്‍ നിറഞ്ഞുകവിഞ്ഞു.
ആഘോഷ വേളകളില്‍ ഉറ്റവര്‍ക്ക് സമ്മാനിക്കാന്‍ ഒട്ടേറെ ഉല്‍പന്നങ്ങള്‍ ഷെല്‍ഫുകളില്‍ ഇടംപിടിച്ചു. വിവിധ വര്‍ണങ്ങളിലുള്ള ക്രിസ്മസ് ട്രീകള്‍ കാണാന്‍തന്നെ മാളുകളില്‍ തിരക്കേറെ.
ഷെല്‍ഫില്‍ വെക്കാവുന്നതു മുതല്‍ 10 മീറ്ററിലേറെ ഉയരമുള്ള ക്രിസ്മസ് ട്രീകളും വിപണിയിലുണ്ട്. കൊതിയൂറും കെയ്ക്കുകളും വിപണിക്ക് മധുരംപകരുന്നു.
അച്ചടിച്ച ആശംസകള്‍ക്കുമുന്നില്‍ സാങ്കേതിക വിദ്യ പകരംവെക്കാനാവില്ലെന്ന ഓര്‍മപ്പെടുത്തലോടെ ക്രിസ്മസ് കാര്‍ഡുകളും വിപണിയില്‍ നിറഞ്ഞിട്ടുണ്ട്.
2 comments:
ത്യാഗത്തിന്റെ സ്മരണയുണര്‍ത്തിയ ബലിപെരുന്നാളിന് പിറകെ തിരുപ്പിറവിയുടെ ആഘോഷത്തിനു കൂടി ഖത്തര്‍ അണിഞ്ഞൊരുങ്ങി.
ക്രൈസ്തവ ഭവനങ്ങളും ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളുമാണ് ക്രിസ്മസിനായി സജ്ജമായിരിക്കുന്നത്.
വ്യാപാര കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും എത്തുമ്പോള്‍ ക്രിസ്മസ്ട്രീയും സാന്താക്ലോസും പുല്‍ക്കൂടുമൊക്കെയാകും നമ്മെ വരവേല്‍ക്കുക.
ക്രിസ്തുമസ് ആശംസകള്‍ നേരുന്നു...
Post a Comment