
കാളൻ , ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍ . അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. ഒരു ചെറിയപപ്പടം ഒരു വലിയ പപ്പടം പിന്നെ ഉപ്പേരി നാലുതരം ചേന, പയർ , വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്.
നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ , ഓലൻ , എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിര്‍ബന്ധം.ഇനി നമുക്ക് ഓണസദ്യയുടെ പാചകങ്ങളിലേക്ക് കടക്കാം. എന്തെല്ലാം വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നറിയാൻ അമര്‍ത്തുക
2 comments:
ഇനി നമുക്ക് ഓണസദ്യയുടെ പാചകങ്ങളിലേക്ക് കടക്കാം.
happy onam........... sadyakku samayamayi,,
Post a Comment