Sunday, December 22, 2013

ഹജിക്കയെ കുറിച്ച് അല്പം

സംസ്കാര ഖത്തര്‍ ഹാജിക്കയെ ആദരിച്ച വേളയില്‍.

തൃശൂര്‍ ജില്ലയിലെ ചാവക്കാട് ചക്കുംകണ്ടം എന്‍.ടി.കുഞ്ഞുമോന്റെയും എം.വി.ഖദീജയുടെയും മകനായി 1946 ജനുവരി ഒന്നിന് ജനിച്ച അബ്ദുള്‍ ഖാദിറിന്റെ ജീവിതം ആരംഭിച്ചത് തന്നെ ദാരിദ്ര്യത്തിലായിരുന്നു. ജന്മിമാരുടെ തോട്ടങ്ങളിലെ കണക്കെഴുത്തുകാരനായിരുന്നു പിതാവെങ്കിലും നിത്യ ദാരിദ്ര്യമായിരുന്നു ഹാജിക്കയുടെ കുട്ടിക്കാലത്ത് കുടുംബത്തിന്റേത്. മൂന്നാം ക്ലാസോടെ പഠനമവസാനിപ്പിച്ച ഹാജിക്ക ഒമ്പതാമത്തെ വയസില്‍ പാവറട്ടിയിലെ ആപ്പിള്‍ കമ്പനിയിലെ ബീഡിതെറുപ്പുകാരനായി ജോലിയെടുത്തു.

അക്കാലത്ത് ചാവക്കാട്ടെ ചെറുപ്പക്കാരെല്ലാം പേര്‍ഷ്യ എന്ന സ്വര്‍ണ്ണ ഭൂമിതേടി യാത്ര പോവുന്നവരായിരുന്നു. അവരെപോലെ പതിനേഴാമത്തെ വയസ്സില്‍ 1964 ല്‍ ഹാജിക്കയും ബോംബെക്ക് തീവണ്ടി കയറി. ബോംബെ കല്യാണിലെ ബിസ്തിമുല്ലയിലുള്ള ബീഡി കമ്പനിയില്‍ ചേര്ന്നെങ്കിലും കാണുന്നവരോടെല്ലാം ഗള്‍ഫിലേക്ക് തന്നെയും കൊണ്ടുപോവണമെന്നാണ് ഹാജിക്ക പറയാറ്. അന്ന് വിസ തരണമെന്ന് പറയുന്നതിന്റെ അര്‍ത്ഥം കള്ളലോഞ്ചില്‍ കയറ്റിത്തരണമെന്നാണ്. ജീവന്‍ പണയം വെച്ചുള്ള ലോഞ്ച് യാത്ര പലരും നിരുത്സാഹപ്പെടുത്തുമെങ്കിലും കൂടപ്പിറപ്പുകളുടെ ദീനതയാര്ന്ന മുഖം മനസ്സില്‍ തെളിയുമ്പോള്‍ ഏത് ചെറുപ്പക്കാരനും ഏത് കടലും നീന്തിക്കടക്കും.

ബീഡി കമ്പനിയിലെ ജോലിയില്‍ നിന്ന് സ്വരൂപിച്ച ആയിരം രൂപയാണ് 1965ല്‍ കൈയ്യിലുള്ളത്. റംസാന്‍ 24ന് ദുബായിക്ക് പോരുന്ന ലോഞ്ചില്‍ 800 രൂപ കൊടുത്ത് യാത്രക്കൊരുങ്ങി. ദുബായില്‍ നിന്ന് സ്വര്‍ണ്ണവും മുത്തുമടക്കമുള്ള സാധനങ്ങള്‍ കൊണ്ടുവന്ന ലോഞ്ചിയിലാണ് കയറിപറ്റിയത്. പതിനഞ്ച് പണിക്കാരടക്കം അറുപതോളം പേര്‍ ലോഞ്ചിയിലുണ്ടായിരുന്നു. സാധാരണ ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ലാഞ്ച് ദുബായിലെത്തുമെങ്കിലും ഈ ലാഞ്ച് റാസല്‍ ഖൈമയിലെത്തിയത് രണ്ട് മാസം കൊണ്ടാണ്.

മോട്ടര്‍ കേടുവന്നതോടെ കാറ്റിനനുസരിച്ചാണ് ലാഞ്ച് നീങ്ങിയത്. ഇറാനിലെ ആള്വാ്സമില്ലാത്ത ദ്വീപിലും വേലിയേറ്റം കാരണം കടലിടുക്കിലും കുടുങ്ങിയാണ് ഇത്ര കാലതാമസം നേരിട്ടത്. റാസല്‍ ഖൈമയില്‍ നിന്നും കാല്‍ നടയായാണ് ദുബായിലെത്തിയത്.

ചാവക്കാട്ടെ നിരവധി പേരിന്ന് ദുബായിലുണ്ട്. ഹാജിക്ക ബോംബെയില്‍ നിന്നും വരുമ്പോള്‍ ബോംബെയിലുള്ള ചിലര്‍ അപ്പോഴേക്കും ദുബായിലെത്തിയിരുന്നു. ഹാജിക്ക മരിച്ചെന്ന വിവരമാണ് പലര്ക്കുമുള്ളത്. ഈ വാര്ത്ത നാട്ടിലുമെത്തിയിരുന്നു. ദുബായിലെ ലക്കി ഹോട്ടല്‍ ഇബ്രാഹിംക്കയും മരുമകന്‍ അബുവുമാണ് അന്ന് ദുബായ് മലയാളികളുടെ രക്ഷകര്‍. ആര് നാട്ടില്‍ നിന്നെത്തിയാലും ഭക്ഷണവും താമസവും ലക്കി ഹോട്ടലാണ് നല്കിയിരുന്നത്. ഖാദര്‍ ഹോട്ടലും ഇത്തരം പ്രവര്ത്തിനങ്ങളില്‍ വ്യാപൃതരായിരുന്നു. ഓരോ ലാഞ്ച് ദുബായിലെത്തുമ്പോഴും അതില്‍ അമ്പതോളം മലയാളികളുമുണ്ടാവുമായിരുന്നു. എന്തെങ്കിലും ജോലി അവര്ക്ക് ലഭിക്കുന്നത് വരെ ലക്കി ഹോട്ടലും ഖാദര്‍ ഹോട്ടലുമാണ് ഭക്ഷണവും താമസവും നല്കി സംരക്ഷിച്ചിരുന്നത്.

ഖത്തറാണ് ഹാജിക്കയുടെ സ്വപ്‌ന തീരമെന്നതിനാല്‍ ദുബായില്‍ ജോലിക്ക് ശ്രമിക്കാതെ ഖത്തറിലേക്കുള്ള കപ്പല്‍ അന്വേഷിച്ച് നടന്നു ഹാജിക്ക. ഇനിയൊരു സാഹസിക യാത്രക്ക് തുനിയേണ്ടെന്ന് പലരും പറഞ്ഞെങ്കിലും കേള്ക്കാതെ 1966 ല്‍ അല്ഖോരറിലേക്ക് കപ്പല്‍ കയറി. അക്കാലത്ത് മനുഷ്യനെ തിന്നുന്ന ഭീമന്‍ കൊക്കുകളുണ്ടായിരുന്നതായി ഹാജിക്ക ഓര്ക്കുന്നു. ആള്വാസമില്ലാത്ത ഭീകരത നിറഞ്ഞ് നില്ക്കുന്ന മരുഭൂമിയായിരുന്നു അല്ഖോര്‍. ആ അല്ഖോ്റില്‍ ഇരുപതോളം പേരടങ്ങുന്ന സംഘത്തെ ഇറക്കി ലാഞ്ച് തിരിച്ച് പോയി. വഴിയറിയാതെ രാത്രിയുടെ വന്യതയില്‍ മരുഭൂവില്‍ തങ്ങേണ്ടി വന്നു എല്ലാവര്ക്കും. പൊടിക്കാറ്റിന്ന് പിന്നാലെ രാത്രിയില്‍ കനത്ത മഴകൂടി പെയ്തതോടെ ആ രാത്രി ജീവിതം മരുഭൂവില്‍ കൂടുതല്‍ ദുസ്സഹമായി. നേരം വെളുത്തത് മുതല്‍ ലക്ഷ്യമില്ലാതെ മരുഭൂമിയിലൂടെ നടന്നു. രാത്രിയാവുമ്പോഴാണ് മണിക്കൂര്‍ പന്ത്രണ്ട് പിന്നിട്ടതറിയുക. ദോഹയിലെത്തുമ്പോഴെക്കും രാപകലുകള്‍ പലതും പിന്നിട്ടിരുന്നു.

സി.ഐ.ഡികളുടെ കണ്ണില്പ്പെടാതിരിക്കാന്‍ കിട്ടിയ ഹോട്ടലില്‍ ജോലിയെടുത്തു. പാത്രം കഴുകലും വെള്ളം കൊണ്ടുവരലുമൊക്കെയാണ് പണി. മൂന്ന് രൂപ ദിവസക്കൂലി ലഭിച്ച ആ പണിയില്‍ നിന്നും മോചനം ലഭിച്ചത് റയാനിലേക്ക് പോയതോടെയാണ്. ഹോട്ടല്‍ ജീവിതത്തിന്നിടക്കാണ് ബോംബെയില്‍ നിന്നേ ഒപ്പമുള്ള മഞ്ചേരിയിലെ അഹമ്മദ് കുട്ടി കുരിക്കള്‍ മരിച്ചത്. രാത്രി ഹാജിക്കയും കുരിക്കളും ഒരുമിച്ച് ഒരു പായയില്‍ ഉറങ്ങാന്‍ കിടന്നതാണ്. രാത്രിയിലെപ്പോഴോ കുരിക്കളുടെ ജീവന്‍ ദൈവം തിരിച്ചെടുത്തിരുന്നു. കൂടെ കിടന്ന സുഹൃത്ത് മരണപ്പെട്ടതോടെ ഹാജി ഭയന്ന് വിറച്ചു. പോലീസ് വന്ന് മൃതദേഹം കൊണ്ടുപോയി. ഖത്തറിലെ റൂമൈല എന്ന സ്ഥലത്താണ് മോര്ച്ച്റിയുള്ളത്. ഖത്തറില്‍ എംബസിയില്ലാത്തതിനാല്‍ മസ്‌ക്കത്ത് എംബസിയാണ് കാര്യങ്ങള്‍ നടത്തുന്നത്. ഇന്നത്തെ ഇസ്‌ലാമിക് ബാങ്കിനടുത്താണ് പൊതുശ്മശാനമുള്ളത്. അവിടെ കുരിക്കളെ മറവ് ചെയ്തു. പാസ്‌പ്പോര്ട്ടും വിസയും മറ്റ് രേഖകളുമില്ലാത്തതിനാല്‍ അന്നൊക്കെ ആരെങ്കിലും മരണപ്പെട്ടാല്‍ നാട്ടിലേക്ക് കൊണ്ടുപോവാന്‍ പറ്റില്ലായിരുന്നു.

1967ലാണ് മസ്‌കത്തിലെ ബ്രിട്ടീഷ് എംബസിക്ക് പരാതികൊടുത്ത് 1968ല്‍ ഹാജിക്ക പാസ്‌പോര്ട്ട് സംഘടിപ്പിച്ചത്. ശൈഖിന്റെ വീട്ടില്‍ പാത്രം കഴുകലും അടുക്കളപ്പണിയില്‍ സഹായിക്കലുമായിരുന്നു അന്നത്തെ ജോലി. അഹമ്മദ് കുട്ടി ഗുരിക്കളുടെ മരണത്തോടെയാണ് ആരെങ്കിലും മരണപ്പെട്ടാല്‍ ശരീരം ശുദ്ധിയാക്കി മറവ് ചെയ്യാന്‍ ഒരു സംവിധാനം വേണമെന്ന് പലരും ചിന്തിച്ചത്. ഗുരുവായൂരിലെ കുഞ്ഞര്ശൂ്ട്ടി, വീരാന്‍ ഹാജി, എന്നിവര്‍ മലബാര്‍ കോളനിയില്‍ യോഗം ചേര്ന്ന് കാര്യങ്ങള്‍ നടത്താന്‍ ഏകദേശരൂപം തയ്യാറാക്കി. ആയിടെയാണ് ഗള്ഫ് ഹോട്ടല്‍ ജീവനക്കാരന്‍ ഹംസക്ക മരണപ്പെട്ടത് ഇതോടെ പിരിവെടുത്ത് പാലുവായ് അബുമാസ്റ്ററുടെ നേതൃത്വത്തില്‍ വെള്ളം ചൂടാക്കാന്‍ പാത്രങ്ങളും മറ്റും സ്വന്തമായി വാങ്ങി. പുതിയ പാത്രങ്ങള്‍ വാങ്ങിയപ്പോള്‍ അബുമാസ്റ്റര്‍ ഹാജിക്കയോട് പറഞ്ഞു. കരുതിക്കോ ഇനിയാര്ക്കാവ ഈ ചെമ്പില്‍ വെള്ളം ചൂടാക്കുകയെന്ന് അറിയില്ല. അറംപറ്റി ആ വാക്കുകള്‍. 1973ല്‍ അബു മാസ്റ്ററെ കുളിപ്പിക്കാനാണ് അന്ന് വാങ്ങിയ എല്ലാ സാധനങ്ങളും ആദ്യമായി ഉപയോഗിച്ചത്. അറബി വീട്ടില്‍ കുക്കായിരുന്നു അക്കാലത്ത് ഹാജിക്ക.

1971ല്‍ ഖത്തറില്‍ ഇന്ത്യന്‍ എംബസി വന്നു. ധാരാളമായി മലയാളികള്‍ വരാന്‍ തുടങ്ങി. ഖത്തറിന്റെ തരിശ് നിലങ്ങളില്‍ ചെറുതും വലുതുമായ നിരവധി കെട്ടിടങ്ങള്‍ പൊങ്ങി. ഇതോടെയാണ് ഹാജിക്കയുടെ ചുമരിലേക്ക് മയ്യിത്ത് പരിപാലകന്‍ എന്ന പുതിയ ഭാരം എല്ലാവരും ഇറക്കിവെച്ചത്. എല്ലാവരും എന്താ ചെയ്യുകയെന്ന് പറഞ്ഞ് മാറിനില്ക്കുമ്പോള്‍ ഹാജിക്ക സ്വയം സന്നദ്ധനായി മുന്നോട്ട് വന്നു. അപകടത്തില്‍ മരിച്ചവരും, സ്വയം ജീവനൊടുക്കിയവരും, സ്വാഭാവികമായി മരിച്ചവരുമെന്ന വകഭേദമില്ലാതെ ഖത്തറില്‍ ആരു മരണപ്പെട്ടാലും ഹാജി അവിടെയെത്തും. ഭൗതിക ശരീരം ഹോസ്പിറ്റലിലെ മോര്ച്ചചറിയിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്യുക. പോലീസ് കേസുണ്ടെങ്കില്‍ അതിനാവശ്യമായ രേഖകള്‍ ബന്ധുക്കള്ക്കൊപ്പം നിന്ന് ഹാജിക്ക ശരിയാക്കും. എവിടെ ഏത് ഓഫീസില്‍ ആരെയാണ് കാണേണ്ടതെന്ന് ഹാജിക്കക്കറിയാം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവണമെങ്കില്‍ അതിനും ഹാജിക്ക മാത്രം മതി. തന്റെ സമയവും സമ്പത്തും മരണപ്പെട്ടവന്ന് വേണ്ടണ്ടി നീക്കിവെച്ച ഹാജിക്കായുടെ ശ്രമഫലമായാണ് അബൂ ഹമൂറില്‍ മയ്യിത്ത് പരിപാലനത്തിന്നായി ഖത്തര്‍ ഗവണ്മെന്റ് പ്രത്യേക സ്ഥലം നിര്മ്മി്ച്ച് നല്കിയത്.

ഇരുപത് ആണുങ്ങളും അത്ര തന്നെ സ്ത്രീകളും മയ്യിത്ത് പരിപാലനത്തിനും സംസ്‌ക്കരണത്തിന്നുമായി ഇന്ന് ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഹാജിക്കയുടെ മേല്നോട്ടത്തില്‍ നാട്ടിലേക്കയച്ച, ഖത്തറില്‍ മറവു ചെയ്ത മൃതദേഹങ്ങളുടെ കണക്ക് ആരെയും അത്ഭുതപ്പെടുത്തുന്നത്. മുപ്പത്തൊന്നാമത്തെ വയസ്സില്‍ ഹജ്ജ് ചെയ്ത് തന്റെ ജീവിതം സ്ഫുടം ചെയ്ത ഹാജിക്കയുടെ ഇരുപത്തിനാല് മണിക്കൂറും മൃതദേഹങ്ങളുടെ പരിപാലനത്തിന്നായാണ് മാറ്റിവെച്ചത്. ആര്ക്കും ഏത് സമയത്തും ഹാജിക്കയുടെ വിളിക്കാമായിരുന്നു. കലശലായ ഗോഗം പിടിപെട്ട് ആശുപത്രിയില്‍ കിടപ്പിലാകുന്നതുവരേയും ഹാജിക്ക തന്റെ ശാരീരികാവശതകളെ മാറ്റിവെച്ച് കര്മ്മ്മണ്ഡലത്തില്‍ സജീവമായിരുന്നു.

ബക്കാലത്ത് അബ്ദുള്ഖാദര്‍ എന്ന പേരില്‍ ചെറിയൊരു കട തുടങ്ങിയെങ്കിലും സദാസമയവും പൊതുപ്രവര്‍ത്തനത്തിന്ന് ഓടേണ്ടി വന്നപ്പോള്‍ വ്യാപാരം നിലച്ചു. ത്രീസ്റ്റാര്‍ എന്ന പേരില്‍ തയ്യല്‍ കട ആരംഭിച്ചെങ്കിലും അതും മെച്ചപ്പെട്ടില്ല. രക്ഷപ്പെടാനുള്ള ഏക കച്ചിത്തുരുമ്പായിരുന്നു അറബിക്ക് നൂറ് തൊഴിലാളികളെ വേണമെന്ന് പറഞ്ഞത്. ഇരുപത് ഇന്ത്യക്കാരേയും എണ്പത് പാക്കിസ്ഥാനികളേയും സംഘടിപ്പിച്ച് കൊടുത്തു. അവരില്‍ നിന്ന് ചെറുതെങ്കിലും ഒരു സംഖ്യ അറബിക്ക് വാങ്ങി കൊടുത്തിരുന്നു. വിസ ലഭിക്കാനുള്ള കടലാസുപണികള്‍ നടന്ന് കൊണ്ടിരിക്കെ അറബി മരണപ്പെട്ടു. ഇതോടെ പണം തന്നവര്‍ ശല്യം ചെയ്തു. അവസാനം പതിനാല് വര്ഷംന നാട്ടില്‍ പോലും പോവാതെ കഠിനാദ്ധ്വാനം ചെയ്താണ് ആ കടം വീട്ടിയത്. 2868 എന്ന നമ്പറിലുള്ള ടൊയോട്ട പിക്കപ്പായിരുന്നു ഹാജിയുടെ ആംബുലന്സ്. ദുരദിക്കുകളില്‍ മരണമടയുന്നവരെ ഇതില്‍ കയറ്റിയാണ് ഹാജിക്ക മോര്ച്ചെറിയിലെത്തിച്ചിരുന്നത്. ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഈ മഹിത മാതൃകക്ക് ഒരു ഗള്ഫ്റ രാജ്യത്തും സമാനതകളില്ല. ആള്ക്കൂണട്ടവും സംഘടനങ്ങളും ചെറുത് ചെയ്ത് വലുത് പ്രദര്‍പ്പിക്കുമ്പോള്‍ അത്തരം മീഡിയകളിലൊന്നും ഹാജിക്കയുണ്ടാവില്ല.

കെ.എം.സി.സി അംഗം, ഐ.സി.സി അംഗം, തൃശൂര്‍ ജില്ലാ സൗഹൃദവേദി അംഗം എന്നീ നിലകളില്‍ സംഘടനകളിലുണ്ടെങ്കിലും ഹാജിക്ക എന്ന വ്യക്തി തന്നെ വലിയൊരു പ്രസ്ഥാനമായിരുന്നു. ഒരു ചില്ലിക്കാശും പ്രതിഫലം പറ്റാതെ മരണപ്പെട്ടവന്റെ സേവനത്തിന് വേണ്ടി സമര്‍പ്പിച്ച ഹാജിക്കയുടെ ജീവിതം സംഭവകഥകളുടെ വന്‍ ശേഖരം നിറഞ്ഞതാണ്.

സംഭവ ബഹുലമായ ജീവിതത്തിലൂടെ ഹാജിക്ക ഗള്‍ഫ് മലയാളികളുടെ അന്തസ്സ് അറബ് നാട്ടിലുയര്ത്തിവപ്പിടിച്ച മഹാ വ്യക്തിത്വമാണ്. ആയിരക്കണക്കിന്ന് മൃതദേഹങ്ങള്‍ ഖത്തറില്‍ മറവു ചെയ്യുകയും നാട്ടിലെ ബന്ധുക്കള്ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്ത് ഹാജിക്ക ഒരാളില്‍ നിന്നും സംഘടനകളില്‍ നിന്നും ഒന്നും ഇതിന്റെ പേരില്‍ വാങ്ങിയില്ല. ഇതാണെന്റെ ജീവിതനിയോഗമെന്ന് തിരിച്ചറിഞ്ഞ് പ്രവര്ത്തിച്ച ഹാജിക്ക ഈ സല്പ്രവൃത്തിയെ വിശ്വാസത്തിന്റെ ഭാഗമായാണ് കാണ്ടത്. ജീവിതം സേവന സപര്യയാക്കിയ ആ മനുഷ്യ സ്‌നേഹിയുടെ വിയോഗം ഖത്തറിലെ മുഴുവന്‍ പ്രവാസികളേയും വിശിഷ്യാ ഇന്ത്യക്കാരെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.

1 comment:

Muhammed Sageer Pandarathil said...

തൃശൂര്‍ ജില്ലയിലെ ചാവക്കാട് ചക്കുംകണ്ടം എന്‍.ടി.കുഞ്ഞുമോന്റെയും എം.വി.ഖദീജയുടെയും മകനായി 1946 ജനുവരി ഒന്നിന് ജനിച്ച അബ്ദുള്‍ ഖാദിറിന്റെ ജീവിതം ആരംഭിച്ചത് തന്നെ ദാരിദ്ര്യത്തിലായിരുന്നു. ജന്മിമാരുടെ തോട്ടങ്ങളിലെ കണക്കെഴുത്തുകാരനായിരുന്നു പിതാവെങ്കിലും നിത്യ ദാരിദ്ര്യമായിരുന്നു ഹാജിക്കയുടെ കുട്ടിക്കാലത്ത് കുടുംബത്തിന്റേത്. മൂന്നാം ക്ലാസോടെ പഠനമവസാനിപ്പിച്ച ഹാജിക്ക ഒമ്പതാമത്തെ വയസില്‍ പാവറട്ടിയിലെ ആപ്പിള്‍ കമ്പനിയിലെ ബീഡിതെറുപ്പുകാരനായി ജോലിയെടുത്തു.