ദോഹ: ഇന്ത്യയിലെ നാണയപ്പെരുപ്പ നിരക്ക് വീണ്ടും കുറഞ്ഞത് ഖത്തര്‍ മലയാളികള്‍ക്കിടയില്‍ ഉണര്‍വുണ്ടാക്കി.
നാണയപ്പെരുപ്പ നിരക്ക് 8 ശതമാനമായാണ് കുറഞ്ഞത്.
ഡിസമ്പര്‍ 6 ന് അവസാനിച്ച ആഴ്ചയിലെ നിരക്കാണിത്. കഴിഞ്ഞ എട്ടാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നേരത്തെ ഇത് 8.4 ശതമാനമായിരുന്നു.
ഇന്ധനവിലയിലുണ്ടായ കുറവാണ് നാണയപ്പെരുപ്പ നിരക്ക് കുറയാന്‍ കാരണം. കഴിഞ്ഞ ഏതാനും ആഴ്ചകളായി നാണയപ്പെരുപ്പനിരക്ക് കുറഞ്ഞുവരികയാണ്. വരുന്ന ആഴ്ചകളില്‍ നിരക്ക് ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
1 comment:
ഇന്ത്യയിലെ നാണയപ്പെരുപ്പ നിരക്ക് വീണ്ടും കുറഞ്ഞത് ഖത്തര്‍ മലയാളികള്‍ക്കിടയില്‍ ഉണര്‍വുണ്ടാക്കി.
നാണയപ്പെരുപ്പ നിരക്ക് 8 ശതമാനമായാണ് കുറഞ്ഞത്.
Post a Comment