ദോഹ:ആവശ്യക്കാര്‍ കുറഞ്ഞതോടെ ദോഹയില്‍ വീട്ടുവാടക കുറയുന്നതായി റിപ്പോര്‍ട്ട്.
ഗള്‍ഫ് മേഖലയില്‍ കെട്ടിടവാടക ഏറ്റവുംകൂടിയ നിരക്ക് ദോഹയിലാണ്. ദോഹയില്‍ വികസനരംഗത്ത് സമീപകാലത്തുണ്ടായ വന്‍മുന്നേറ്റവും വിദേശതൊഴിലാളികളുടെ വന്‍തോതിലുള്ള ഒഴുക്കും പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയതുമാണ് വാടക വന്‍തോതില്‍ ഉയരാന്‍ കാരണമായത്.
വിദേശികളുടെ എണ്ണത്തില്‍ ഉണ്ടായ വന്‍വര്‍ധന കാരണം താമസസൗകര്യങ്ങളുംമറ്റും തികയാതെ വന്നപ്പോഴാണ് കെട്ടിടഉടമകള്‍ വാടക വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. സമീപകാലത്തുവരെ മിതമായ വാടക നിലനിന്നിരുന്ന ഖത്തറില്‍ കെട്ടിടവാടക സമീപകാലത്ത് നാലും അഞ്ചും ഇരട്ടിയായി വര്‍ധിക്കുകയാണുണ്ടായത്. വന്‍തോതിലുള്ള വീട്ടുവാടക താങ്ങാനാവാതെ നിരവധി വിദേശികള്‍ കുടുംബാംഗങ്ങളെ സ്വദേശത്തേക്ക് തിരിച്ചയച്ചിരുന്നു.
ആഗോള സാമ്പത്തികമാന്ദ്യമുണ്ടായതോടെ റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടായ തകര്‍ച്ച ദോഹയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെയും ബാധിച്ചു. കെട്ടിടഉടമകള്‍ക്ക് ഉയര്‍ന്ന വാടകയ്ക്ക് കെട്ടിടങ്ങള്‍ നല്കാന് കഴിയാതായതോടെ ബാങ്കുവായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നു. ബാങ്കുകളാണെങ്കില്‍ ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതമനുഭവിക്കുന്ന ഘട്ടത്തില്‍ വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധം ചെലുത്താന്‍ തുടങ്ങിയതാണ് കെട്ടിടഉടമകള്‍ക്ക് വിനയായത്.
ഇതോടെ കൂടിയ വാടക ഈടാക്കുന്നതിനുള്ള നിര്‍ബന്ധബുദ്ധിയില്‍ കെട്ടിടഉടമകള്‍ അയവുവരുത്തേണ്ടി വരുമെന്നാണ് സാമ്പത്തികവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. വാടക കുറയ്ക്കാന്‍ കെട്ടിട ഉടമകള്‍ നിര്‍ബന്ധിതരാവുമ്പോള്‍ വാടക കുത്തനെ ഇടിയുമെന്നാണ് പ്രമുഖ റിയല്‍ എസ്റ്റേറ്റ് സംരംഭകനായ ഹാദില്‍ അഹമദ് അല്‍ഷഹ്വാനി പറയുന്നത്.
കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കുമായി നെട്ടോട്ടമോടിയ അവസ്ഥയ്ക്കും ഇന്ന് ദോഹയില്‍ മാറ്റംവന്നിട്ടുണ്ട്. പല കൂറ്റന്‍ കെട്ടിടങ്ങളും വാടകക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ ദോഹയില്‍ സംജാതമായിട്ടുണ്ട്. ആവശ്യക്കാരില്ലാതായതോടെ എല്ലാ കെട്ടിടഉടമകളും വാടക കുറയ്ക്കാന്‍ നിര്‍ബന്ധിതരാവുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.
ജനുവരി ആദ്യത്തോടെ സ്ഥിതി മാറുമെന്നാണു റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെ അവകാശവാദമെങ്കിലും പുതിയ കെട്ടിടങ്ങള്‍ പണിത് ആവശ്യക്കാര്‍ക്കുവേണ്ടി കാത്തിരുന്ന പലരും ഇപ്പോള്‍ സംശയത്തിലാണ്.
മുന്‍വര്‍ഷങ്ങളില്‍ അനിയന്ത്രിതമായി കുതിച്ചുയര്‍ന്ന വീട്ടുവാടക കുടുംബസമേതം താമസിക്കുന്ന പ്രവാസികളെ വല്ലാതെ വലച്ചിരുന്നു.
3 comments:
ആവശ്യക്കാര്‍ കുറഞ്ഞതോടെ ദോഹയില്‍ വീട്ടുവാടക കുറയുന്നതായി റിപ്പോര്‍ട്ട്. ജനുവരി ആദ്യത്തോടെ സ്ഥിതി മാറുമെന്നാണു റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെ അവകാശവാദമെങ്കിലും പുതിയ കെട്ടിടങ്ങള്‍ പണിത് ആവശ്യക്കാര്‍ക്കുവേണ്ടി കാത്തിരുന്ന പലരും ഇപ്പോള്‍ സംശയത്തിലാണ്.
സാമ്പത്തിക മാന്ദ്യത്തിന്റെ നല്ല വശമോ ദൂഷ്യവശമോ?
കേട്ടിരുന്നു.നല്ല കാര്യമാണല്ലോ സഗീറേ.നന്ദി
Post a Comment