Wednesday, August 25, 2010

മലയാളി യുവാവ് പനി ബാധിച്ച് മരിച്ചു

ദോഹ: പനി ബാധയെത്തുടര്‍ന്ന് മലയാളി യുവാവ് ദോഹയില്‍ നിര്യാതനായി. കോഴിക്കോട് നാദാപുരം വളയം സ്വദേശി ഷാജഹാനാണ് (24) ഇന്നലെ രാവിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ മരിച്ചത്. വളയം വടക്കെപറമ്പത്ത് കുഞ്ഞബ്ദുല്ലയുടെയും ബിയ്യാത്തുവിന്റെയും മകനാണ്.

കടുത്ത പനിബാധയെത്തുടര്‍ന്ന് ഒരാഴ്ച്ചയിലധികമായി ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ദോഹയില്‍ കച്ചവടം നടത്തിയിരുന്ന ഷാജഹാന്‍ ഒരു വര്‍ഷം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി വന്നത്. അവിവാഹിതനാണ്.

ഖത്തറില്‍ ജോലിചെയ്യുന്ന പിതാവ് കുഞ്ഞബ്ദുല്ല ഇപ്പോള്‍ അവധിയില്‍ നാട്ടിലാണ്. അനുജന്‍ മുനീര്‍ ഖത്തറിലുണ്ട്.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാന്‍ ശ്രമം നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

1 comment:

Unknown said...

പനി ബാധയെത്തുടര്‍ന്ന് മലയാളി യുവാവ് ദോഹയില്‍ നിര്യാതനായി. കോഴിക്കോട് നാദാപുരം വളയം സ്വദേശി ഷാജഹാനാണ് (24) ഇന്നലെ രാവിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ മരിച്ചത്. വളയം വടക്കെപറമ്പത്ത് കുഞ്ഞബ്ദുല്ലയുടെയും ബിയ്യാത്തുവിന്റെയും മകനാണ്.