Wednesday, August 25, 2010

ഖത്തറില്‍ മലപ്പുറം സ്വദേശി തൂങ്ങിമരിച്ചു.



ദോഹ : മലപ്പുറം ചെമ്മാട് ഗ്രീന്‍വ്യൂവില്‍ അബ്ദുറഹീം കോയയുടെ മകന്‍ നൗഷാദ് (43) നെ തൂങ്ങിമരിച്ചു.റെന്റ് എ കാര്‍ സ്ഥാപനത്തിന്റെ പാര്‍ട്ണറായ മലയാളിയെ സ്ഥാപനത്തിലാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സ്ഥാപനം അടച്ചിരുന്നു. വൈകിട്ട് ഏഴരയോടെ സ്ഥാപനം തുറക്കാനെത്തിയ മറ്റ് ജീവനക്കാരാണ് നൗഷാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള ഹജ് കമ്മിറ്റി അംഗം എ. വി. അബ്ദുഹാജിയുടെ മകനാണ് പരേതന്‍.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഖത്തറിലുള്ള നൗഷാദ് ദോഹ ജദീദിലുള്ള റെന്റ് എ കാര്‍ സ്ഥാപനത്തിന്റെ പാര്‍ട്ണറും ഓപറേഷന്‍ മാനേജരുമായിരുന്നു. നാട്ടില്‍ കൂടുംബപരമായ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് നൗഷാദ് കുറച്ചുനളുകളായി മാനസികവിഷമത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.

ഫൗസിയ ചെമ്മാട്, ആരിഫ പൂക്കോട്ടുംപാടം എന്നിവര്‍ ഭാര്യമാരാണ് മക്കള്‍: ഫര്‍ഹ, നജ, നഷ്‌വ, ഫെദ്‌വ, അബ്ദുല്ല, റഹ്മ, നിഹ്മ. സഹോദരങ്ങള്‍: അബ്ദുറഊഫ്, സിയാദ്, ഫഹദ്, ഫുആദ്, ജവാദ്, മുനീറ, ഫായിസ, സമീറ എന്നിവരാണ്.

നൗഷാദ് എഴുതിവെച്ച കത്ത് സ്ഥലത്തുനിന്ന് പോലിസ് കണ്ടെടുത്തിട്ടുണ്ട്. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപേകാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

1 comment:

Unknown said...

മലപ്പുറം ചെമ്മാട് ഗ്രീന്‍വ്യൂവില്‍ അബ്ദുറഹീം കോയയുടെ മകന്‍ നൗഷാദ് (43) നെ തൂങ്ങിമരിച്ചു.റെന്റ് എ കാര്‍ സ്ഥാപനത്തിന്റെ പാര്‍ട്ണറായ മലയാളിയെ സ്ഥാപനത്തിലാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സ്ഥാപനം അടച്ചിരുന്നു. വൈകിട്ട് ഏഴരയോടെ സ്ഥാപനം തുറക്കാനെത്തിയ മറ്റ് ജീവനക്കാരാണ് നൗഷാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള ഹജ് കമ്മിറ്റി അംഗം എ. വി. അബ്ദുഹാജിയുടെ മകനാണ് പരേതന്‍.