
ദോഹ: ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേദികളൊരുക്കി ആര്‍ .എസ്.സി. ഖത്തര്‍ സോണ്‍ തല സാഹിത്യോത്സവുകള്‍ 22-ന് തുടങ്ങും.
22-ന് അസീസിയ, 29-ന് അല്‍ഖോര്‍ , 29-ന് മദീനഖലീഫ, നവംബര്‍ അഞ്ചിന് ദോഹ എന്നീ സോണുകളില്‍ സാഹിത്യോത്സവം നടക്കും.
ഈണത്തിലും താളത്തിലും രചനയിലും വരയിലും പ്രഭാഷണങ്ങളിലുമായി നാലു സോണുകളില്‍നിന്നും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഖത്തര്‍ നാഷണല്‍ സാഹിത്യോത്സവ് നവംബര്‍ 18-ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ വിവിധ വേദികളില്‍ നടക്കും.
യൂസുഫ് സഖാഫി ചെയര്‍മാനും ഹാരിസ് വടകര കണ്‍വീനറുമായ അഞ്ചംഗ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
2 comments:
ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേദികളൊരുക്കി ആര്‍ .എസ്.സി. ഖത്തര്‍ സോണ്‍ തല സാഹിത്യോത്സവുകള്‍ 22-ന് തുടങ്ങും.
ആശംസകൾ മാഷെ
Post a Comment