ദോഹ: ആധുനിക അറബ് കലയുടെ സമ്പന്നതയിലേക്ക് വെളിച്ചം വീശുന്ന പുതിയ അറബ് മ്യൂസിയത്തിന് ഡിസംബര്‍ 30ന് ദോഹയില്‍ തുടക്കമാകും.
'മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്' എന്ന് പേരിട്ടിരിക്കുന്ന മൂസിയത്തില്‍ 1840 മുതല്‍ ഇന്നുവരെയുള്ള വിവിധ കലാ പ്രവണതകളെ പ്രതിനിധീകരിക്കുന്ന ആറായിരത്തോളം സാധനങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
'സജ്ജില്‍: ആധുനിക കലയുടെ ഒരു നൂറ്റാണ്ട്' എന്ന പേരിലുള്ള പ്രദര്‍ശനത്തോടെയാണ് മ്യൂസിയത്തിന് തുടക്കം കുറിക്കുന്നത്. നൂറിലധികം കലാകാരന്‍മാരുടെ സൃഷ്ടികള്‍ ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. ഒരു പഴയ സ്‌കൂള്‍ കെട്ടിടമാണ് മ്യൂസിയത്തിന് വേണ്ടി പുതുതായി പുനര്‍രൂപകല്‍പന ചെയ്ത് സജ്ജമാക്കിയിരിക്കുന്നത്.
ഫ്രഞ്ച് ആര്‍ക്കിടെക്ട് ആയ ജീന്‍ ഫ്രാങ്കേയിസാണ് മ്യൂസിയത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. പിന്നീട് ഒരു സ്ഥിരം കേന്ദ്രത്തിലേക്ക് മ്യൂസിയം മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. ഖത്തര്‍ മ്യൂസിയം അതോറിറ്റിയും ഖത്തര്‍ ഫൗണ്ടേഷനും സംയുക്തമായാണ് മ്യൂസിയം സ്ഥാപിക്കുന്നത്.
1 comment:
ആധുനിക അറബ് കലയുടെ സമ്പന്നതയിലേക്ക് വെളിച്ചം വീശുന്ന പുതിയ അറബ് മ്യൂസിയത്തിന് ഡിസംബര്‍ 30ന് ദോഹയില്‍ തുടക്കമാകും.
Post a Comment