Tuesday, January 13, 2009

അര്‍ധദിനക്യാമ്പ് 23 ന്; ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും

ദോഹ:ഖത്തര്‍ ഇന്ത്യന്‍ ഇസ്ളാഹി സെന്റര്‍ സംഘടിപ്പിച്ച സംഘടനാ ശില്‍പശാല സമാപിച്ചു. ഇസ്ലാഹി സെന്റര്‍ വനിതാ വിഭാഗമായ എം ജി എം ഖത്തര്‍ വിദ്യാര്‍ത്ഥി വിഭാഗമായ സി ഐ എസ് അംഗങ്ങള്‍ മദീന ഖലീഫയിലെ മര്‍ക്കസുദ്ദഅവ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാലയില്‍ പങ്കെടുത്തു.

സെന്റര്‍ പ്രസിഡണ്ട് അഡ്വ.ഇസ്ഈല്‍ നന്മണ്ടയുടെ അധ്യക്ഷതയില്‍ നടന്ന ശില്‍പശാലയില്‍ മുനീര്‍ സലഫി, ഡോ.അബ്ദുള്‍ അഹദ് മദി, അഹ്മദ് അന്‍സാരി, സുലൈമാന്‍ മദനി തുടങ്ങിയവര്‍ വ്യത്യസ്ത വിഷയങ്ങള്‍ കേന്ദ്രീകരിച്ച് സംസാരിച്ചു.

ശില്‍പശാലയില്‍ ത്രൈമാസ പ്രബോധന ക്യാമ്പയിനുള്ള വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. ജനുവരി 23 വെള്ളിയാഴ്ച്ച നടക്കുന്ന അര്‍ധദിന ക്യാമ്പിന് പരിപാടിയില്‍ അന്തിമ രൂപം നല്‍കി. കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറിയും റാബിത്തയുടെ ഇന്ത്യന്‍ പ്രതിനിധിയുമായ ഡൊ. ഹുസൈന്‍ മടവൂര്‍ അര്‍ധദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ നിന്നും ഖത്തറില്‍ നിന്നുമുള്ള പന്റിതന്മാര്‍ ക്യാമ്പില്‍ സംബന്ധിക്കും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തര്‍ ഇന്ത്യന്‍ ഇസ്ളാഹി സെന്റര്‍ സംഘടിപ്പിച്ച സംഘടനാ ശില്‍പശാല സമാപിച്ചു. ഇസ്ലാഹി സെന്റര്‍ വനിതാ വിഭാഗമായ എം ജി എം ഖത്തര്‍ വിദ്യാര്‍ത്ഥി വിഭാഗമായ സി ഐ എസ് അംഗങ്ങള്‍ മദീന ഖലീഫയിലെ മര്‍ക്കസുദ്ദഅവ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാലയില്‍ പങ്കെടുത്തു.