ദോഹ:ഖത്തറിലെ പ്രമുഖ റിയല്‍ എസ്റേറ്റ് കമ്പനിയായ 'ബര്‍വ' മിസൈമീറില്‍ നിര്‍മ്മിച്ച കുറഞ്ഞ വാടകയുളള അപ്പാര്‍ട്ടുമെന്റുകള്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നാളെ കൈമാറുമെന്ന് ബര്‍വ വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ അപ്പാര്‍ട്ടുമെന്റുകള്‍ക്ക് ഫെബ്രുമാസത്തില് താമസക്കാരില്‍ നിന്ന് വാടക ഈടാക്കുകയില്ലെന്ന് ബര്‍വ അധികൃതര്‍ പ്രഖ്യാപിച്ചു.
അപ്പാര്‍ട്ടുമെന്റുകളുടെ താക്കോല്‍ കൈപറ്റാന്‍ തിരിച്ചറിയല്‍ കാര്‍ഡ്, വാടകക്കരാറിന്റെ കോപ്പി, വാഹനത്തിന്റെ റജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവയുമായി അവര്‍ക്ക് നല്കിയ സമയത്ത് മിസൈമീറിലെ അപ്പാര്‍ട്ടുമെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തണം.
താമസക്കാര്‍ക്ക് വേണ്ട എല്ലാ അടിസ്ഥാന സേവനങ്ങളും ബര്‍വ ലഭ്യമാക്കുകയും അവയുടെ പരിശോധനകള്‍ പൂര്ത്തിയാക്കുകയയും ചെയ്തിട്ടുണ്ട്. പുതിയ താമസക്കാരുടെ ഗൃഹോപകരണങ്ങള്‍ മാറ്റുന്നതിനായി ഒരാഴ്ച ഇവിടെ നൂറുകണക്കിന് ട്രക്കുകളും കാറുകളും എത്തുമെന്ന കണക്കാക്കി അവയെ നിയന്ത്രിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
1 comment:
ഖത്തറിലെ പ്രമുഖ റിയല്‍ എസ്റേറ്റ് കമ്പനിയായ 'ബര്‍വ' മിസൈമീറില്‍ നിര്‍മ്മിച്ച കുറഞ്ഞ വാടകയുളള അപ്പാര്‍ട്ടുമെന്റുകള്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നാളെ കൈമാറുമെന്ന് ബര്‍വ വൃത്തങ്ങള്‍ അറിയിച്ചു.
Post a Comment