Saturday, January 31, 2009

ഖത്തറും അബുദാബിയും എണ്ണ ഉല്‍പാദനം കുറയ്ക്കുന്നു

ദോഹ:മാര്‍ച്ച് മുതല്‍ എണ്ണ ഉത്പാദനം 15% വെട്ടിക്കുറയ്ക്കുമെന്നാണ്‌ ഖത്തര്‍ പ്രഖ്യാപിച്ചത്.ഫെബ്രുവരിയിലെ ഉത്പാദനം ആറു ശതമാനം കുറയ്ക്കുമെന്നു നേരത്തെ അറിയിപ്പുണ്ടായിരുന്നു.മീഡിയം-ഹെവി ഖത്തര്‍ മറൈന്‍ ക്രൂഡിന്റെ ഉത്പാദനം 15% വെട്ടിക്കുറയ്ക്കുമെന്നാണു പ്രഖ്യാപനം.

അതുപോലെ മാര്‍ച്ച് മുതല്‍ എണ്ണ ഉത്പാദനം അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (എഡിഎന്‍ഒസി) പ്രഖ്യാപിച്ചു. രാജ്യാന്തര വിപണിയില്‍ എണ്ണവില സ്ഥിരപ്പെടുത്തുന്നതിന് ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് തീരുമാനത്തിന്റെ ഭാഗമായാണിത്.

പ്രതിദിനം 80.5 ലക്ഷം വീപ്പയെന്ന ഒപെക് ലക്ഷ്യത്തിലും താഴെയായിരിക്കും ഉത്പാദനമെന്നു സൌദി വ്യക്തമാക്കിയതിനു പിന്നാലെയാണിത്.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മാര്‍ച്ച് മുതല്‍ എണ്ണ ഉത്പാദനം 15% വെട്ടിക്കുറയ്ക്കുമെന്നാണ്‌ ഖത്തര്‍ പ്രഖ്യാപിച്ചത്.ഫെബ്രുവരിയിലെ ഉത്പാദനം ആറു ശതമാനം കുറയ്ക്കുമെന്നു നേരത്തെ അറിയിപ്പുണ്ടായിരുന്നു.മീഡിയം-ഹെവി ഖത്തര്‍ മറൈന്‍ ക്രൂഡിന്റെ ഉത്പാദനം 15% വെട്ടിക്കുറയ്ക്കുമെന്നാണു പ്രഖ്യാപനം.

ബഷീർ said...

Thanks for this informations..

OT:
എണ്ണതേച്ച്‌ കുളി നിര്‍ത്തേണ്ടി വരും:(