ദോഹ:ഇന്ത്യന്‍ പ്രവാസിമന്ത്രികാര്യാലയത്തിന് കീഴിലുള്ള ഇന്ത്യാ ഡവലപ്മെന്റ് ഫൗണ്ടേഷന് (ഐ.ഡി.എഫ്) ബോര്‍ഡ് ഓഫ് ട്രസ്റ്റിയായി ഖത്തറിലെ വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ അഡ്വ.സി.കെ.മേനോനെ നാമനിര്‍ദേശം ചെയ്തു.
ഇന്ത്യന്‍ പ്രവാസികാര്യ വകുപ്പില്‍നിന്നുള്ള അറിയിപ്പ് ദോഹയിലെ ഇന്ത്യന്‍ എംബസി മുഖേനയാണ് മേനോന് ലഭിച്ചത്. പ്രവാസികാര്യ വകുപ്പുമന്ത്രി ചെയര്‍മാനായ ഫൗണ്ടേഷനില്‍ ഗവണ്മെന്റ് സെക്രട്ടറിമാരും ഉദ്യോഗസ്ഥരും വിവിധ മേഖലകളില്‍നിന്ന് നാമനിര്‍ദേശം ചെയ്യുന്നവരുമായ 15 അംഗങ്ങളുണ്ടാവും.
വിദേശ ഇന്ത്യക്കാരനുഭവിക്കുന്ന പ്രയാസങ്ങള്‍ പഠിക്കാനും അവരെ സഹായിക്കാനുമുള്ള വിവിധ ഫണ്ടുകള്‍ രൂപപ്പെടുത്താനും ഉപദേശനിര്‍ദേശങ്ങള്‍ നല്കുന്നതിനുമാണ് ഫൗണ്ടേഷന് രൂപം നല്‍കിയിട്ടുള്ളത്.
ബെഹ്സാദ് ഗ്രൂപ്പ് സി.ഇ.ഒ.ആയ മേനോന് ഖത്തറിലെ നിരവധി സംഘടനകളുടെ മുഖ്യരക്ഷാധികാരി കൂടിയാണ്. ഇന്ത്യാ ഗവണ്മെന്റിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ നേടിയിട്ടുണ്ട്.
കേരളാ ഗവണ്മെന്റിന്റെ കീഴിലുള്ള നോര്‍ക്ക റൂട്സ് ഡയറക്ടറും ഇന്‍കെല്‍ ഡയറക്ടറുമാണ്.
1 comment:
ഇന്ത്യന്‍ പ്രവാസിമന്ത്രികാര്യാലയത്തിന് കീഴിലുള്ള ഇന്ത്യാ ഡവലപ്മെന്റ് ഫൗണ്ടേഷന് (ഐ.ഡി.എഫ്) ബോര്‍ഡ് ഓഫ് ട്രസ്റ്റിയായി ഖത്തറിലെ വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ അഡ്വ.സി.കെ.മേനോനെ നാമനിര്‍ദേശം ചെയ്തു.
Post a Comment