ദോഹ:ഖത്തറില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വടകര സ്വദേശികളായ ചെറുവണ്ണൂര്‍ സ്വദേശി കിഴക്കോട്ട് മീത്തല്‍ മുഹമ്മദ് (25), ബാലുശ്ശേരി പൂനത്ത് സ്വദേശി ഷഹീര്‍ അലി (30), വാഗാമൂലി ചെറുവിലക്കണ്ടി അഷ്റഫ് (33), പെരിന്തല്‍മണ്ണ തൂണവെല്ലൂര്ക്കാവില് മുഹമ്മദലി (40) എന്നിവര്‍ മരിച്ചത്. മുഹമ്മദലി ഇന്ന് ഹമദ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മറ്റുള്ളവര്‍ സംഭവ സ്ഥലത്തുവെച്ചു ഇന്നലെ രാത്രി തന്നെ മരണമടഞ്ഞിരുന്നു.
ഖത്തറിലെ ഷമാലിന് സമീപം മദീനത്ത് അല്‍ ഖസാനിനു സമീപം സുബാറാ റോഡിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഷറഫിനെ നാട്ടിലേക്ക് അയയ്ക്കാനായി ദോഹ വിമാനത്താവളത്തിലേക്കു പോവുകയായിരുന്നുന്നവരാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മരിച്ച മുഹമ്മദിന്റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് മരിച്ച അഷറഫ്.
മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
1 comment:
ഖത്തറില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വടകര സ്വദേശികളായ ചെറുവണ്ണൂര്‍ സ്വദേശി കിഴക്കോട്ട് മീത്തല്‍ മുഹമ്മദ് (25), ബാലുശ്ശേരി പൂനത്ത് സ്വദേശി ഷഹീര്‍ അലി (30), വാഗാമൂലി ചെറുവിലക്കണ്ടി അഷ്റഫ് (33), പെരിന്തല്‍മണ്ണ തൂണവെല്ലൂര്ക്കാവില് മുഹമ്മദലി (40) എന്നിവര്‍ മരിച്ചത്
Post a Comment