Sunday, February 1, 2009

ഹൃദയാഘാതം:മലയാളി ഖത്തറില്‍ നിര്യാതനായി

ദോഹ:ഹൃദയാഘാതത്തെ തുടര്‍ന്ന് ബദിയടുക്ക സ്വദേശിയായ വ്യാപാരി മരിച്ചു. ബദിയടുക്ക പീലാന്‍കട്ട മൊയ്തീന്‍കുഞ്ഞിയുടെ മകന്‍ അബ്ദുര്‍ റഹ് മാന്‍ (40) ആണ് മരിച്ചത്.

പതിനാറ് വര്‍ഷത്തോളമായി ഖത്തറില്‍ ഗ്രോസറി വ്യാപാരിയായിരുന്നു അബ്ദുര്‍ റഹ് മാന്‍. ഒരുമാസം മുമ്പാണ് ഭാര്യയും മക്കളും നാട്ടിലേക്ക് മടങ്ങിയത്.

ഭാര്യ: റഫീന. മക്കള്‍: ഫാത്തിമ, ആയിഷ. മയ്യിത്ത് ചൊവ്വാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഹൃദയാഘാതത്തെ തുടര്‍ന്ന് ബദിയടുക്ക സ്വദേശിയായ വ്യാപാരി മരിച്ചു. ബദിയടുക്ക പീലാന്‍കട്ട മൊയ്തീന്‍കുഞ്ഞിയുടെ മകന്‍ അബ്ദുര്‍ റഹ് മാന്‍ (40) ആണ് മരിച്ചത്.