Wednesday, February 25, 2009

സാമ്പത്തിക പ്രതിസന്ധി:ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി

ദോഹ:സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി അഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ മെഹ്മ്മൂദ് അറിയിച്ചു.

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആശങ്ക ടി.കെ.എ നായര്‍ അറിയിച്ചപ്പോഴാണ് ഖത്തര്‍ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഖത്തര്‍ സന്ദര്‍ശനവേളയില്‍ ധാരണയായ ഇന്ത്യ-ഖത്തര്‍ നിക്ഷേപനിധി ഉടന്‍ രൂപീകരിക്കാനും നായര്‍- അബ്ദുള്ള അല്‍ മെഹ്മ്മൂദ് ചര്‍ച്ചയില്‍ തീരുമാനമായി.

അതേസമയം ഖത്തറില്‍ നിന്ന് ഇന്ത്യക്ക് പ്രകൃതിവാതകം ലഭ്യമാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊര്‍ജരംഗത്തെ സഹകരണം തുടരും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി അഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ മെഹ്മ്മൂദ് അറിയിച്ചു.