Wednesday, February 25, 2009

ഖത്തറും ജര്‍മനിയും സുരക്ഷാകരാറില്‍ ഒപ്പുവെച്ചു

ദോഹ:ഖത്തറും ജര്‍മനിയും സുരക്ഷാകരാറില്‍ ഒപ്പുവെച്ചു. കുറ്റകൃത്യങ്ങളെ തടയുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുകയും സുരക്ഷാരംഗത്ത് വമ്പിച്ച മാറ്റത്തിന് കാരണമാവുകയും ചെയ്യുമെന്നാണ് കരുതുന്നത്.

ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ ഥാനിയും ജര്‍മന്‍ ആഭ്യന്തര മന്ത്രി ഡോ. ആഗസ്ത് ഹാനിംഗും തമ്മില്‍ ദോഹയില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പിടാന്‍ തീരുമാനിച്ചത്. ഖത്തറിനെ പ്രതിനിധീകരിച്ച് സ്റാഫ് മാജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ ഖുലൈഫിയും ജര്‍മനിയെ പ്രതിനിധീകരിച്ച് ഖത്തറിലെ ജര്‍മന്‍ അംബാസിഡര്‍ ഡോ. ബിര്‍കും കരാറില്‍ ഒപ്പുവെച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറും ജര്‍മനിയും സുരക്ഷാകരാറില്‍ ഒപ്പുവെച്ചു. കുറ്റകൃത്യങ്ങളെ തടയുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുകയും സുരക്ഷാരംഗത്ത് വമ്പിച്ച മാറ്റത്തിന് കാരണമാവുകയും ചെയ്യുമെന്നാണ് കരുതുന്നത്.