Friday, February 13, 2009

മിഡിലീസ്റ്റില്‍ മാധ്യമ പ്രവത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നു

ദോഹ:ദോഹ സെന്റര്‍ ഫോര്‍ മീഡിയാ ഫ്രീഡം പ്രസിദ്ധീകരിച്ച 'മീഡിയാ ഫ്രീഡം ഇന്‍ മിഡില്‍ ഈസ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക' എന്ന റിപ്പോര്‍ട്ടില്‍ പശ്ചിമേഷ്യയിലും നോര്‍ത്ത് ആഫ്രിക്കയിലും ഇപ്പോഴും സുഗമമായ മാധ്യമ പ്രവര്‍ത്തനത്തിനുള്ള സാഹചര്യമില്ലെന്ന് പറയുന്നു

മിഡില്‍ ഈസ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖല ഇപ്പോഴും മാധ്യമ പ്രവര്‍ത്തനത്തോട് അസഹിഷ്ണതയോടെയാണ് പെരുമാറുന്നത്. പല രാഷ്ട്രങ്ങളിലും സ്ഥിതി ഗതികള്‍ മോശമാണെന്നാണ് അന്വേഷണത്തില്‍ ബോധ്യമാവുന്നത്.

20 രാഷ്ട്രങ്ങളുടെ മാധ്യമ പ്രവര്‍ത്തന രംഗം പരിശോധിക്കുമ്പോള്‍ മേഖല നേരിടുന്ന വന്‍ വെല്ലുവിളികള്‍ ബോധ്യപ്പെടും. ഭരണകൂടവും ചില സംഘടനകളും ഭീകരരുമുള്‍പ്പെടെ പല വിധത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തു വരുന്നത്.

അധികാരികള്‍ അസഹിഷ്ണുതയോടെ പെരുമാറുന്നത് ഏറെ പ്രയാസങ്ങളുണ്ടാക്കുന്നതാണ്. അതിര്‍ത്തി പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍, മത പരമായ വിഷയങ്ങള്‍, ഭരണകൂടത്തിന്റെ അരുതായ്മകള്‍ എന്നിവയ്ക്കെതിരെ പ്രതികരിക്കുന്നത് നിരോധിക്കുകയാണ്.

ചിലയിടങ്ങളില്‍ പ്രസിഡന്റിനെയോ ഭരണ കര്‍ത്താക്കളെയോ വിമര്‍ശിക്കാന്‍ പാടില്ല. ടുണീഷ്യ, മൊറോക്കോ, ഈജിപ്ത്, ഇസ്റാഈല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇതിന് ഉദാഹരണമാണ്.

ആധുനികരാണെന്ന് അവകാശപ്പെടുന്ന ജോര്‍ദ്ദാനിലും ഈജിപ്തിലും മൊറോക്കോയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണവും നിരോധവുമുണ്ട്.

ഖത്തര്‍, സഊദി അറേബ്യ, സിറിയ എന്നീ രാഷ്ട്രങ്ങളില്‍ മാധ്യമ സ്വാതന്ത്യ്രത്തിന് നിയമത്തിന്റെ പിന്‍ബലമില്ല. കുവൈത്തും യു എ ഇ യും ബഹ്റൈനും യെമനും ഈജിപ്തും അള്‍ജീരിയയും മൊറോക്കോയും ജോര്‍ദ്ദാനുമൊക്കെ മാധ്യമ രംഗം പല നിലക്കുമുള്ള വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.

അള്‍ജീരിയ, ബഹ്റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ഇസ്രാഈല്‍, ജോര്‍ദ്ദാന്‍, കുവൈത്ത്, ലെബനാന്‍, ലിബിയ, മൌറിത്താനിയ, മൊറോക്കോ, ഒമാന്‍, ഫലസ്തീന്‍, ഖത്തര്‍, സഊദി അറേബ്യ, സിറിയ, ടുണീഷ്യ, യു എ ഇ, യെമന്‍ എന്നീ ഇരുപതു രാഷ്ട്രങ്ങളിലെ മാധ്യമ രംഗത്തെക്കുറിച്ചും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും റിപ്പോര്‍ട്ട് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

2 comments:

Anonymous said...

അവിടെ ഇപ്പോല്‍ സംഘ പരിവാറായിക്കും ഭരണം അല്ലേ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ദോഹ സെന്റര്‍ ഫോര്‍ മീഡിയാ ഫ്രീഡം പ്രസിദ്ധീകരിച്ച 'മീഡിയാ ഫ്രീഡം ഇന്‍ മിഡില്‍ ഈസ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക' എന്ന റിപ്പോര്‍ട്ടില്‍ പശ്ചിമേഷ്യയിലും നോര്‍ത്ത് ആഫ്രിക്കയിലും ഇപ്പോഴും സുഗമമായ മാധ്യമ പ്രവര്‍ത്തനത്തിനുള്ള സാഹചര്യമില്ലെന്ന് പറയുന്നു