Monday, December 27, 2010

ത്തറിലെ ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് വ്യാജ റിക്രൂട്ടിങ്


ദോഹ: ഖത്തറിലെ ക്വാളിറ്റി ഗ്രൂപ്പിന്റെ പേരില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തുന്ന റിക്രൂട്ടിങ് വ്യാജമാണെന്നും ആരും അതില്‍ വഞ്ചിതരാകരുതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

സൗദിയില്‍ നിന്നെത്തിയ ഒരു സംഘം ക്വാളിറ്റിയുടെ പേരില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്കെന്ന വ്യാജേന ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതായി കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം വ്യാജ ഏജന്‍റുമാരുടെ തട്ടിപ്പില്‍ കുടുങ്ങരുതെന്നും കമ്പനി ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ കേരളത്തില്‍ ആരെയും ചുമതലയേല്പിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

2 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഖത്തറിലെ ക്വാളിറ്റി ഗ്രൂപ്പിന്റെ പേരില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തുന്ന റിക്രൂട്ടിങ് വ്യാജമാണെന്നും ആരും അതില്‍ വഞ്ചിതരാകരുതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

മലയാളികള്‍ ഇനിയും പഠിക്കുന്നില്ല!!