Tuesday, August 14, 2012

പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന സ്വർണ ഡ്യൂട്ടിക്കെതിരെ ഓണ്‍ലൈൻ ഒപ്പു ശേഖരണം

ദോഹ : അടുത്ത കാലത്തായി നാട്ടിലേക്ക് പോകുന്ന പ്രവാസികൾ കെട്ടു താലിക്കും വിവാഹ മോതിരത്തിനും വരെ കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കുന്നു. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള നിയമം പൊടി തട്ടി നടപ്പാക്കി യിരിക്കുകയാണ് അധികാരികള്‍

ആ പഴയ നിയമത്തില്‍ യാത്രക്കാര്‍ സ്വര്‍ണ്ണം കൊണ്ട് വരുന്നതിനെ കുറിച്ച് പറയുന്നത് സ്ത്രീകള്‍ക്ക് 20,000 രൂപ വിലയുള്ള സ്വര്‍ണ്ണാഭരണവും പുരുഷന്മാര്‍ക്ക് 10,000 രൂപ വിലയുള്ള സ്വര്‍ണ്ണാഭരണവും വിദേശത്തു നിന്ന്‍ കൊണ്ടു വരാം എന്നാണ്. കൂടാതെ 200 സിഗരറ്റും രണ്ടു ലിറ്റര്‍ മദ്യവും യാത്രക്കാരന് കയ്യില്‍ കൊണ്ട് പോകാം. ഈ വക സാധനങ്ങള്‍ എണ്ണവും അളവും അടിസ്ഥാന ത്തില്‍ എന്നതു പോലെ സ്വര്‍ണ്ണവും തൂക്കം അടിസ്ഥാന ത്തില്‍ അല്ലേ കൊണ്ടു വരുവാന്‍ അനുവദിക്കേണ്ടത്? നിയമം നടപ്പാക്കിയ കാലത്ത് അനുവദിച്ച സംഖ്യ കൊണ്ട് 500 ഗ്രാം സ്വര്‍ണം സ്ത്രീകള്‍ക്കും 250 ഗ്രാം സ്വര്‍ണം പുരുഷന്മാര്‍ക്കും കൊണ്ടു വരാമായിരുന്നു. കാരണം അന്ന്‍ സ്വര്‍ണ്ണത്തിനു ഗ്രാമിന് നാല്പതു രൂപയെ വില ഉണ്ടായിരുന്നുള്ളു.

ഈ നിയമ ത്തില്‍ കാലോചിതമായ മാറ്റം ഉണ്ടാക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. ഇത്ര രൂപായ്ക്ക് എന്നതിന് പകരം ഇത്ര ഗ്രാം എന്നാക്കി മാറ്റേണ്ടത് കാലഘട്ട ത്തിന്റെ ആവശ്യമാകുന്നു. അതിനാല്‍ പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണ്ണാഭരണവും സ്ത്രീകള്‍ക്ക് 250 ഗ്രാം സ്വര്‍ണ്ണാഭരണവും അനുവദിക്കേണ്ടതാണ്.

ഇത് നിര്‍ദ്ദേശിച്ചു കൊണ്ട്‌ പ്രധാനമന്ത്രിക്ക് നല്‍കിയ പ്രമേയം അദ്ദേഹം റവന്യു ഡിപ്പാര്‍ട്ട്മെന്റിനു അയച്ചു കൊടുത്തിട്ടുണ്ട് എന്ന കത്ത് ലഭിച്ചിട്ടുണ്ട്. കൂടാതെ പുതിയ ധനകാര്യ മന്ത്രിക്കും ഈ ആവശ്യം ഉന്നയിച്ചു കത്തയച്ചിട്ടുണ്ട്. അത് ഒരു മാസ്സ് പെറ്റീഷന്‍ ആയി അയക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതിനായി ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ തയ്യാറാക്കിയിരിക്കുന്നു.

വായനക്കാര്‍ക്ക് എല്ലാവര്‍ക്കും ഈ ലിങ്കില്‍ പോയി പ്രമേയ ത്തില്‍ ഒപ്പു വെക്കുവാന്‍ അവസരം ഉണ്ട്. ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുക. അങ്ങിനെ ആയിരക്കണക്കിന് പ്രവാസികളുടെ ഒപ്പോടുകൂടി ധനകാര്യ മന്ത്രിയുടെ കയ്യില്‍ എത്തുമ്പോള്‍ അതിനു ശക്തി ഉണ്ടായിരിക്കും. അതിനു വേണ്ടി എല്ലാവരും ഈ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെക്കുവാന്‍ അപേക്ഷ.

1 comment:

Unknown said...

അടുത്ത കാലത്തായി നാട്ടിലേക്ക് പോകുന്ന പ്രവാസികൾ കെട്ടു താലിക്കും വിവാഹ മോതിരത്തിനും വരെ കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കുന്നു. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള നിയമം പൊടി തട്ടി നടപ്പാക്കി യിരിക്കുകയാണ് അധികാരികള്‍