ദോഹ:ഫ്രണ്ട്സ് ഓഫ് തൃശൂര്‍ സംഘടിപ്പിക്കുന്ന പ്രഥമ ഇന്‍്റര്‍ ഇന്ത്യന്‍ സ്കൂള്‍ യൂത്ത്ഫെസ്റിവല്‍ ഡിസമ്പര്‍ 12, 13, 16, 17, 18, 19 തിയതികളില്‍ ദോഹയിലെ വിവിധ വേദികളില്‍ നടക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഖത്തറിലെ നാലരലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റ്റെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന യുവജനോത്സവം പതിനായിരകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സര്ഗ്ഗാത്കശേഷികള് മാറ്റുരക്കാന്‍ ലഭിക്കുന്ന ആദ്യ അവസരമാണ്. ഖത്തറിലെ വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് 850 തോളം വിദ്യാര്‍ത്ഥികളാണ് അന്തര്‍ വിദ്യാലയ യുവജനോത്സവത്തില്‍ പേര് രജിസ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ ഡിസമ്പര്‍ 16 മുതല്‍ തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന യുവജനോത്സവം വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്താണ് ഡിസംബര്‍ 12, 13 തിയതികളിലേക്ക് കൂടി ദീര്‍ഘിപ്പിച്ചത്.
ഡിസമ്പര്‍ 12 ന് വൈകീട്ട് 4 മണിക്ക് ബിര്‍ളാ പബ്ളിക് സ്ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മികച്ച അദ്ധ്യാപകനുളള രാഷ്ട്രപതിയുടെ ദേശീയ പുരസ്ക്കാര ജേതാവ് ബി. പി. എസ്. പ്രിന്‍സിപ്പല്‍ എ. കെ. ശ്രീവാസ്തവ യുവജനോത്സവം ഉത്ഘാടനം ചെയ്യും. യുവജനോത്സവം രക്ഷാധികാരി നിലാംഗ് ഷു ഡെ, ഐ. സി. സി. പ്രസിഡണ്ട് കെ. എം. വര്‍ഗ്ഗീസ്, ഐ. സി. ബി. എഫ്. പ്രസിഡണ്ടും ബി. പി. എസ്. ഗവേണിംഗ് ബോഡി ചെയര്‍മാനുമായ ഡോക്ടര്‍ മോഹന്‍ തോമസ് എന്നിവര്‍ സംബന്ധിക്കും.
ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 42 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കുന്ന യുവജനോത്സവത്തില്‍ 12, 13, 16, 17 തിയതികളില്‍ വൈകീട്ട് 4 മുതല്‍ 9 മണിവരെ ബിര്‍ളാ പബ്ളിക് സ്കൂളില്‍ എഴുത്തു മത്സരങ്ങളും, വ്യക്തിഗത മത്സരങ്ങളും നടക്കും.
18ന് രാവിലെ 9.30 മുതല്‍ ബിര്‍ളയിലെ രണ്ട് വേദികളില്‍ അരങ്ങേറുന്ന സ്റ്റേജ് മത്സരങ്ങള്‍ രാത്രി 9 മണിവരെ നീ നില്‍ക്കുമെന്ന് ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
അവസാന ദിവസമായ ഡിസമ്പര്‍ 19 ന് (വെളളി) രാവിലെ 9 മണിമുതല്‍ 6.30 വരേ നടക്കുന്ന മത്സരങ്ങളുടെ വേദി ദോഹാ സിനിമയാണ്. തുടര്‍ന്ന് ഫ്രണ്ട്സ് ഓഫ് തൃശൂരിന്്െറ യുവജന വിഭാഗം അവതരിപ്പിക്കുന്ന നൃത്താവിഷ്ക്കാരം വേദിയിലെത്തും. 7 മണി മുതല്‍ 3.00 മണിക്കൂറോളം നീണ്ടു നില്ക്കുന്ന ഫല പ്രഖ്യാപനവും, പുരസ്ക്കാരങ്ങളുടെ വിതരണവും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനിടയിലെ ചരിത്ര സംഭവമായിരിക്കും.
യുവജനോത്സവത്തിന്്റ്റെ മുഖ്യ വിധികര്‍ത്താക്കളായി അതത് മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച പ്രഗല്ഭരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2 comments:
ഫ്രണ്ട്സ് ഓഫ് തൃശൂര്‍ സംഘടിപ്പിക്കുന്ന പ്രഥമ ഇന്‍്റര്‍ ഇന്ത്യന്‍ സ്കൂള്‍ യൂത്ത്ഫെസ്റിവല്‍ ഡിസമ്പര്‍ 12, 13, 16, 17, 18, 19 തിയതികളില്‍ ദോഹയിലെ വിവിധ വേദികളില്‍ നടക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആശംസകള്‍. IBN ഇല് ലിങ്ക് ഇട്ടതു കൊണ്ടു എന്റെ സുഹൃത്തുക്കള്‍ ആരെങ്കിലും എപ്പോള്‍ സൈറ്റ് അപ്ഡേറ്റ് ചെയ്താലും എനിക്ക് അറിയാനും വായിക്കാനും പറ്റുന്നുണ്ട്. വീണ്ടും തുടര്‍ന്ന് ഈ പരിപാടിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഫോട്ടോസ് സഹിതം പോസ്റ്റ് ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. അത്താണിയിലും ഇതിന്റെ ലിങ്ക് കൊടുക്കാം.
Post a Comment