Tuesday, September 21, 2010

'ഫോട്ട' ഓണാഘോഷം വെള്ളിയാഴ്ച



ദോഹ: ഫ്രന്‍ണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) ഓണാഘോഷം സംഘടിപ്പിക്കുന്നു. ഖത്തര്‍ യൂണിറ്റിന്റെ ആഘോഷ പരിപാടികള്‍ 24 വെള്ളിയാഴ്ച ഉച്ചയ്ക്കു 12 ന് മലയാളി സമാജം ഹാളില്‍ ഇന്ത്യന്‍ സ്ഥാനപതി ദീപാ ഗോപാലന്‍ വാധ്വ ഉദ്ഘാടനം ചെയ്യും.

കലാ-സാംസ്‌കാരിക പരിപാടികള്‍ , മാവേലി വരവേല്‍പ്, പൂക്കളം, വഞ്ചിപ്പാട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അംഗങ്ങളുടെ കുട്ടികളില്‍ 10, 12 ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള കാഷ് അവാര്‍ഡുകളും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുമെന്നു സെക്രട്ടറി തോമസ് കുര്യന്‍ പറഞ്ഞു. ഫോണ്‍: 55813841.

1 comment:

Unknown said...

ഫ്രന്‍ണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) ഓണാഘോഷം സംഘടിപ്പിക്കുന്നു. ഖത്തര്‍ യൂണിറ്റിന്റെ ആഘോഷ പരിപാടികള്‍ 24 വെള്ളിയാഴ്ച ഉച്ചയ്ക്കു 12 ന് മലയാളി സമാജം ഹാളില്‍ ഇന്ത്യന്‍ സ്ഥാനപതി ദീപാ ഗോപാലന്‍ വാധ്വ ഉദ്ഘാടനം ചെയ്യും.