ദോഹ:ഇക്കൊല്ലത്തെ ഖത്തര്‍ മീഡിയ എക്സ്പേയുടെ വന്‍വിജയത്തെ തുടര്‍ന്നു പ്രദര്‍ശനം രണ്ടു കൊല്ലത്തിലൊരിക്കല് സംഘടിപ്പിക്കാന്‍ തീരുമാനം.
മാധ്യമങ്ങളുടെയും ബന്ധപ്പെട്ട മേഖലകളിലെയും അതിനൂതന സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്ന എക്സ്പോയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇക്കൊല്ലം 51 സംഘങ്ങളാണു പങ്കെടുത്തത്. ഇന്നു സമാപിക്കും.
ചരിത്രനിമിഷങ്ങളുടെ ഒളിമങ്ങാത്ത ഫോട്ടോകളുടെ പ്രദര്‍ശനം കൌതുകമായി. ദിവസവും രണ്ടായിരത്തോളം സന്ദര്‍ശകര്‍ മേളയിലെത്തിയെന്നാണു കണക്ക്.
മേളയില്‍ പങ്കെടുത്ത എല്ലാവര്ക്കും മികവിന്റെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 2010ലെ എക്സ്പോയില്‍ കൂടുതല്‍ സംഘങ്ങളെ പങ്കെടുപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
1 comment:
ഇക്കൊല്ലത്തെ ഖത്തര്‍ മീഡിയ എക്സ്പേയുടെ വന്‍വിജയത്തെ തുടര്‍ന്നു പ്രദര്‍ശനം രണ്ടു കൊല്ലത്തിലൊരിക്കല് സംഘടിപ്പിക്കാന്‍ തീരുമാനം.
Post a Comment