ദോഹ:ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മുതലാളിത്ത രാജ്യങ്ങളിലെ ചുവടുപിടിച്ച് ഖത്തറിലും തൊഴിലാളികളെ പിരിച്ചുവിടുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തൊഴിലാളികളെ പിരിച്ചുവിടല്‍ പാടില്ല എന്ന അധികൃതരുടെ പ്രസ്താവനകള്‍ക്കിടെയാണ് ആയിരങ്ങള്‍ക്ക് ജോലി നഷ്ടമാകുന്നത്.
ഖത്തര്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള വന്‍കിട വ്യവസായ കമ്പനിയായ ഖത്തര്‍ സ്റ്റീല്‍ നൂറു കണക്കിന് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ് നല്കി കഴിഞ്ഞു.നോട്ടീസ് ലഭിച്ചവരില്‍ മലയാളികളും ഉള്‍പ്പെടും. മറ്റൊരു പൊതുമേഖല സ്ഥാപനമായ അല്‍ ജാബിര്‍ കോണ്ട്രാക്റ്റിങ്ങ് കമ്പിനിയും ജീവനക്കാരെ പിരിച്ചു വിടാന്‍ തീരുമാനിച്ചിട്ടുണ്ട്.ഇവിടെത്തെയും നൂറു കണക്കിന് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ് നല്കി കഴിഞ്ഞു.ഇവിടെ നോട്ടീസ് ലഭിച്ചവരില്‍ മലയാളികളും ഉള്‍പ്പെടും.
പ്രതിസന്ധിയുടെ ഫലമായി ഗള്‍ഫില്‍ ഏറ്റവും അധികം ജോലി നഷ്ടമാവുക യു.എ.ഇയിലാണ്.
2 comments:
ഖത്തര്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള വന്‍കിട വ്യവസായ കമ്പനിയായ ഖത്തര്‍ സ്റ്റീല്‍ നൂറു കണക്കിന് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ് നല്കി കഴിഞ്ഞു.നോട്ടീസ് ലഭിച്ചവരില്‍ മലയാളികളും ഉള്‍പ്പെടും. മറ്റൊരു പൊതുമേഖല സ്ഥാപനമായ അല്‍ ജാബിര്‍ കോണ്ട്രാക്റ്റിങ്ങ് കമ്പിനിയും ജീവനക്കാരെ പിരിച്ചു വിടാന്‍ തീരുമാനിച്ചിട്ടുണ്ട്.ഇവിടെത്തെയും നൂറു കണക്കിന് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ് നല്കി കഴിഞ്ഞു.ഇവിടെ നോട്ടീസ് ലഭിച്ചവരില്‍ മലയാളികളും ഉള്‍പ്പെടും.
സത്യം? യു എ ഇ യില്‍ കുറെ പ്രൊജക്ടുകള്‍ നിര്‍ത്തി എന്ന് ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു.
Post a Comment