ദോഹ:ഖത്തര്‍-ബഹ്റൈന്‍ കോസ് വേ നിര്‍മാണം പുതുവര്‍ഷാരംഭത്തില്‍ തുടങ്ങുമെന്നു ഖത്തര്‍-ബഹ്റൈന്‍ കോസ് വേ ഫൌണ്ടേഷന് അധ്യക്ഷന്‍ അഹമ്മദ് ഹസന് അല്‍ഹമാദി അറിയിച്ചു.ഇതിനായുള്ള ജിയോളജിക്കല്‍,മറൈന്‍ സര്‍വേകള്‍ ആരംഭിച്ചു കഴിഞ്ഞു.
40 കിലോമീറ്റര്‍ നീളമുള്ള പാലം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക ചുവടുവയ്പാകുമെന്നാണു പ്രതീക്ഷ.
നിലവില്‍, ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ഗതാഗതത്തിനു നാലരമണിക്കൂര്‍ വേണം. കോസ് വേ യാഥാര്‍ഥ്യമാകുന്നതോടെ ഇത് വെറും അരമണിക്കൂറായി ചുരുങ്ങും. സമുദ്രത്തിനു മുകളിലൂടെ 22 പാലങ്ങളും കരയില്‍ 18 പാലങ്ങളും നിര്‍മ്മിക്കാനാണു പദ്ധതി. ഭാവിയില്‍ ഇരുദിശയിലും നീളം കൂട്ടി ഇസ്താന്‍ബുളും മസ്ക്കറ്റും കോസ് വേയുടെ ഭാഗമാക്കാനും ഉദ്ദേശ്യമുണ്ട്.
1 comment:
ഖത്തര്‍-ബഹ്റൈന്‍ കോസ് വേ നിര്‍മാണം പുതുവര്‍ഷാരംഭത്തില്‍ തുടങ്ങുമെന്നു ഖത്തര്‍-ബഹ്റൈന്‍ കോസ് വേ ഫൌണ്ടേഷന് അധ്യക്ഷന്‍ അഹമ്മദ് ഹസന് അല്‍ഹമാദി അറിയിച്ചു. ഇതിനായുള്ള ജിയോളജിക്കല്‍, മറൈന്‍ സര്‍വേകള്‍ ആരംഭിച്ചു കഴിഞ്ഞു.
Post a Comment