ദോഹ : പത്രപ്രവര്‍ത്തന രംഗത്തെ കുലപതിയും മനോരമ മുഖ്യ പത്രാധിപരുമായ കെ.എം. മാത്യുവിന്‍റ വിയോഗത്തില്‍ എഫ്.സി.സി റീഡേഴ്‌സ് ഫോറം അനുശോചിച്ചു.
മലയാള ഭാഷയെയും സംസ്കാരത്തെയും വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധിച്ച അദ്ദേഹം ആഗോള മാധ്യമ രംഗത്ത് മലയാളത്തിനും സവിശേഷമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. മലയാള മാധ്യമരംഗത്ത് പ്രഫഷണലിസവും നൂതന ശൈലിയും കൊണ്ടുവന്നത് അദ്ദേഹമായിരുന്നു.
എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് വാണിയമ്പലം, റീഡേഴ്‌സ് ഫോറം കണ്‍വീനര്‍ സോമന്‍ പൂക്കാട്, എന്‍. ശശിധരന്‍, വി.കെ.എം. കുട്ടി, പി.വി. ലജിത്, ഷാജി വടകര, സഗീര്‍ പണ്ടാരത്തില്‍, റഫീഖ് മേച്ചേരി എന്നിവര്‍ സംസാരിച്ചു.
ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം
1 comment:
പത്രപ്രവര്‍ത്തന രംഗത്തെ കുലപതിയും മനോരമ മുഖ്യ പത്രാധിപരുമായ കെ.എം. മാത്യുവിന്‍റ വിയോഗത്തില്‍ എഫ്.സി.സി റീഡേഴ്‌സ് ഫോറം അനുശോചിച്ചു.
Post a Comment