ദോഹ: ഖത്തര്‍, സൌദി അറേബ്യ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന, ജില്ലയില്‍ നിന്നുള്ള പ്രവാസികളുടെ സംഘടനയായ തൃശൂര്‍ ജില്ലാ സൌഹൃദ വേദിയുടെ വിവിധ അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി വയലാര്‍ രവി വിതരണം ചെയ്തു.
മാതൃകാപരമായ പൊതുപ്രവര്‍ത്തനത്തിനുള്ള സി. അച്യുതമേനോന്‍ സ്മാരക പുരസ്കാരം നേടിയ മുന്‍ മന്ത്രി കെ. പങ്കജാക്ഷനുവേണ്ടി മന്ത്രി എന്‍.കെ. പ്രേമചന്ദ്രനും മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സ്മാരക മാധ്യമ പ്രതിഭാപട്ടത്തിന് അര്‍ഹനായ ദ് ഹിന്ദു എഡിറ്റര്‍ ഇന്‍ ചീഫ് എന്‍. റാമിനുവേണ്ടി പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് കെ. സന്തോഷും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
കെ.എം. സീതി സാഹിബ് സ്മാരക മാനവ സൌഹൃദ പുരസ്കാരം ആര്യാടന്‍ മുഹമ്മദ്, ജോസഫ് മുണ്ടശേരി സ്മാരക പുരസ്കാരം കെ. റാബിയ, രാമുകാര്യാട്ട് സ്മാരക സംവിധായക പ്രതിഭാപട്ടം സംവിധായകന്‍ ബ്ളസി, ബഹദൂര്‍ സ്മാരക അഭിനയ പ്രതിഭാപട്ടം നടി സുകുമാരി, ടി.വി. കൊച്ചുബാവ സ്മാരക സാഹിത്യ പുരസ്കാരം സി. രാധാകൃഷ്ണന്‍, നന്മയേറിയ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള പ്രത്യേക പുരസ്കാരം ഷിഹാബുദ്ദീന്‍ എന്നിവര്‍ കേന്ദ്രമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി.
അഡ്വ. സി.കെ. മേനോന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.പി. രാജേന്ദ്രന്‍, എം.പി. അബ്ദുല്‍ സമദ് സമദാനി, മേയര്‍ ആര്‍. ബിന്ദു, ആര്‍.ഒ. അബ്ദുല്‍ ഖാദര്‍, സോമന്‍ താമരക്കുളം എന്നിവര്‍ പ്രസംഗിച്ചു.
2 comments:
ഖത്തര്‍, സൌദി അറേബ്യ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന, ജില്ലയില്‍ നിന്നുള്ള പ്രവാസികളുടെ സംഘടനയായ തൃശൂര്‍ ജില്ലാ സൌഹൃദ വേദിയുടെ വിവിധ അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി വയലാര്‍ രവി വിതരണം ചെയ്തു.
കാശ് ഉള്ളവനു അവാര്‍ഡ് നല്ലതാണ്
Post a Comment