ദോഹ:ഇന്നു മുതല്‍ കേരളത്തിലും ഇന്നലെ മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും (ഒമാന്‍ ഒഴികെ - ഒമാനിലും ഇന്നുമുതലാണ് റമസാന്‍ വ്രതം ആരംഭിക്കുന്നത്) പുണ്യങ്ങളുടെ പൂക്കാലമെന്നു വിഷേശിപ്പിക്കുന്ന റമദാന്‍ ചന്ദ്രിക മാനത്ത് തെളിഞ്ഞതോടെ വ്രതശുദ്ധിയുടെ നിറവിലായിരിക്കുകയാണ് മുസ്ലീം ലോകം.
ഉപവാസത്തിന്റെ ദിനങ്ങളും ഉപാസനയുടെ രാവുകളുമായി റമദാന്‍ മാസത്തെ പ്രാര്‍ഥനകള്‍ക്കും സമര്‍പണത്തിനുമായി നീക്കിവെക്കുന്നു വിശ്വാസികള്‍. ദൈവത്തിന്റെ പ്രതിഫലം പ്രതീക്ഷിച്ച് പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതാണ് വ്രതാനുഷ്ഠാനം.
നിരാഹാരത്തോടൊപ്പം ചീത്ത വിചാരങ്ങളില്‍നിന്നും ദുര്‍മോഹങ്ങളില്‍നിന്നും വിട്ടുനില്‍ക്കുമ്പോള്‍ അനുഷ്ഠാനം പൂര്‍ണമാകുന്നു.
റമദാനിലെ പ്രത്യേക രാത്രി നമസ്കാരമായ തറാവീഹിനെത്തിയ വിശ്വാസികളെകൊണ്ട് ഗള്‍ഫിലെ ആരാധനലായങ്ങള്‍ നിറഞ്ഞുകവിഞ്ഞു. മക്കയിലും മദീനയിലും ലക്ഷങ്ങളാണ് തറാവീഹിനെത്തിയത്. റമദാനിനെ വരവേല്‍ക്കുന്നതിനെ കുറിച്ചായിരുന്നു ഖുതുബയിലും വിശദീകരിച്ചത്.
കടുത്ത ചൂടും ദൈര്‍ഘ്യമേറിയ പകലിലുമെത്തിയ വ്രതാനുഷ്ഠാനം ഗള്‍ഫില്‍ പതിനാലര മണിക്കൂറോളം നീണ്ടുനില്‍ക്കും. അതുകൊണ്ട് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകുംവിധം നമസ്കാരവും ഖുതുബയും ദീര്‍ഘിപ്പിക്കരുതെന്ന് മുസ്ലീം പണ്ഡിത ഉന്നതസമിതി നിര്‍ദേശം നല്‍കിയീട്ടുണ്ട്.
ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം
1 comment:
ഇന്നു മുതല്‍ കേരളത്തിലും ഇന്നലെ മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും (ഒമാന്‍ ഒഴികെ - ഒമാനിലും ഇന്നുമുതലാണ് റമസാന്‍ വ്രതം ആരംഭിക്കുന്നത്) പുണ്യങ്ങളുടെ പൂക്കാലമെന്നു വിഷേശിപ്പിക്കുന്ന റമദാന്‍ ചന്ദ്രിക മാനത്ത് തെളിഞ്ഞതോടെ വ്രതശുദ്ധിയുടെ നിറവിലായിരിക്കുകയാണ് മുസ്ലീം ലോകം.
Post a Comment