ദോഹ: കടപ്പുറം പഞ്ചായത്ത് കെ.എം.സി.സി. കമ്മിറ്റി നിര്‍ധനരായ അഞ്ചു യുവതികളുടെ സമൂഹവിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണാര്‍ഥം പുറത്തിറക്കുന്ന കലണ്ടറിന്റെ പ്രകാശനം ജാസ് ബിസിനസ് ഗ്രൂപ്പ് എം.ഡി. ഷബീര്‍ സാഹിബിന് നല്കി കെ.എം.സി.സി. വൈ.പ്രസിഡന്റ് അബ്ദുന്നാസര്‍ നാച്ചി നിര്‍വഹിച്ചു.
പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. നേതാവ് ഹാശിംതങ്ങള് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈ.പ്രസിഡന്റ് എന്‍.കെ.അബ്ദുല്‍വഹാബ്, ജില്ലാ പ്രസിഡന്റ് എ.വി.ബക്കര്‍, ജില്ലാ ട്രഷറര്‍ ഹംസ, പി.എസ്.എം. ഹുസൈന്, സി.കോയ, പി.വി.ഹംസക്കുട്ടി, ശംസുദ്ദീന്‍, അലിഅക്ബര്‍, എന്‍.ടി.നാസര്‍, പി.എം. അബ്ദുള്ളമോന്‍, മൂഹ്സിന്‍ തിരുവത്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.
സെക്രട്ടറി പി.കെ. അബൂബക്കര്‍ സ്വാഗതവും കെ. ബീരാന് നന്ദിയും പറഞ്ഞു.
ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം
1 comment:
ഖത്തര്‍ കടപ്പുറം പഞ്ചായത്ത് കെ.എം.സി.സി. അഞ്ചു യുവതികളുടെ സമൂഹവിവാഹം നടത്തിക്കൊടുക്കുന്നു
Post a Comment