Tuesday, September 14, 2010
വൈസ് അവാര്‍ഡ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍ ; പ്രഖ്യാപനം നവമ്പരില്‍
ദോഹ: ഈ വര്‍ഷം നല്‍കുന്ന രണ്ടാമത് വൈസ് അവാര്‍ഡിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് മൂന്നു പേരും.16 രാജ്യങ്ങളില്‍ നിന്നായി 30 പേരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്നോടിയായി തങ്ങളുടെ പ്രൊജക്ടിനെ സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആറ് പ്രൊജക്ടുകള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് ജേതാക്കളെ നവംബര്‍ ആദ്യം പ്രഖ്യാപിക്കും.
വിദ്യാഭ്യാസരംഗത്ത് അന്താരാഷ്ട്രതലത്തില്‍ പ്രശസ്ഥരായ 15 പ്രഗല്‍ഭരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 98 രാജ്യങ്ങളില്‍ നിന്നായി ലഭിച്ച നൂറുകണക്കിന് അപേക്ഷകളില്‍ നിന്നാണ് അന്തിമപട്ടികയിലേക്ക് 30 പേരെ തെരഞ്ഞെടുത്തത്. ഇവയില്‍ ഇന്ത്യക്ക് പുറമെ അമേരിക്കയില്‍ നിന്ന് ഏഴെണ്ണവും ബ്രിട്ടനില്‍ നിന്ന് നാലെണ്ണവും ഉള്‍പ്പെടുന്നു. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച പ്രൊജക്ടുകള്‍ക്കാണ് അവാര്‍ഡ് നല്‍കുക.
ഓരോ അവാര്‍ഡ് ജേതാവിനും ഡിസംബര്‍ എട്ടിന് നടക്കുന്ന ചടങ്ങില്‍ 20,000 ഡോളര്‍ വീതം സമ്മാനിക്കും. ഇവര്‍ക്ക് ഡിസംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ ദോഹയില്‍ നടക്കുന്ന വൈസ് ഉച്ചകോടിയില്‍ തങ്ങളുടെ പ്രൊജക്ടുകള്‍ അവതരിപ്പിക്കാന്‍ അസരവും നല്‍കും.
Subscribe to:
Post Comments (Atom)
1 comment:
ഈ വര്‍ഷം നല്‍കുന്ന രണ്ടാമത് വൈസ് അവാര്‍ഡിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് മൂന്നു പേരും.16 രാജ്യങ്ങളില്‍ നിന്നായി 30 പേരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്നോടിയായി തങ്ങളുടെ പ്രൊജക്ടിനെ സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആറ് പ്രൊജക്ടുകള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് ജേതാക്കളെ നവംബര്‍ ആദ്യം പ്രഖ്യാപിക്കും.
Post a Comment