ദോഹ: സഫാരി മാള്‍ മുഖ്യപ്രായോജകരായി വൊഡാഫോണ്‍ ഖത്തറും റീതാജ് ഇന്റര്‍നാഷണലും ചേര്‍ന്നവതരിപ്പിക്കുന്ന പട്ടുറുമാല്‍ സംഗീതസന്ധ്യ ഇന്ന് (വെള്ളിയാഴ്ച) ഗള്‍ഫ് സിനിമയില്‍ അരങ്ങേറും.
കൈരളി ചാനല്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഏഴ് ഗായകരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് സഫാരി മാള്‍ മാനേജിങ് ഡയറക്ടര്‍ അബൂബക്കര്‍ മാടപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
'പട്ടുറുമാല്‍ ' പരിപാടിയിലൂടെ 'കൈരളി' പരിപാടികള്‍ ശ്രവിക്കുന്ന 150 രാജ്യങ്ങളിലെ മലയാളികള്‍ക്കിടയില്‍ മാപ്പിളപ്പാട്ടിന് വമ്പിച്ച പ്രചാരം ലഭിച്ചതായി കൈരളിയിലെ ഈ പരിപാടിയുടെ പ്രൊഡ്യൂസര്‍ ജ്യോതി പറഞ്ഞു.
കൈരളി റിയാലിറ്റി ഷോയില്‍ പങ്കെടുത്ത റിയൂ ബഷീര്‍ , ഷമീര്‍ (ചാവക്കാട്), സിനാ രമേശ് (നന്തി), ദൃശ്യ, സജിലാ സലിം (കണ്ണൂര്‍ ), അന്‍ റിയ (ആലപ്പുഴ) എന്നിവരും പരിപാടിയുടെ അവതാരക അന്ന (കാസര്‍കോട്) പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തിലും കലാകാരന്മാര്‍ പങ്കെടുത്തു.
റിതാജ് ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ സിദ്ദീഖ് മുഹമ്മദ്, വൊഡാഫോണ്‍ പ്രതിനിധി അതീഖുര്‍ റഹ്മാന്‍ , സഫാരി മാള്‍ ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ , കൈരളിയിലെ പീറ്റര്‍ തുടങ്ങിയവരും പങ്കെടുത്തു.
1 comment:
സഫാരി മാള്‍ മുഖ്യപ്രായോജകരായി വൊഡാഫോണ്‍ ഖത്തറും റീതാജ് ഇന്റര്‍നാഷണലും ചേര്‍ന്നവതരിപ്പിക്കുന്ന പട്ടുറുമാല്‍ സംഗീതസന്ധ്യ ഇന്ന് (വെള്ളിയാഴ്ച) ഗള്‍ഫ് സിനിമയില്‍ അരങ്ങേറും.
Post a Comment