ദോഹ: രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പുള്ള ലോകത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന് ദോഹ വേദിയാകുന്നു. വെസ്റ്റ്ബേയിലെ കള്‍ച്ചറല്‍ വില്ലേജിലുള്ള ഖത്തര്‍ മ്യൂസിയം അതോറിറ്റി ഗാലറിയില്‍ ഈ മാസം 21 മുതല്‍ 30 വരെയാണ് പ്രദര്‍ശനം.
ഖത്തര്‍ മ്യൂസിയം അതോറിറ്റിയും ഫോട്ടോഗ്രാഫി രംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മയായ മാഗ്നം ഫോട്ടോസും സംയുക്തമായാണ് പത്തുദിവസത്തെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മാഗ്നം ഫോട്ടോസിലെ ഫോട്ടോഗ്രാഫര്‍മാര്‍ ഇന്ത്യ, ജപ്പാന്, ഫ്രാന്‍സ്, സൗദി അറേബ്യ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, സ്വിറ്റ്സര്‍ലന്റ്, യു.എ.ഇ എന്നിവയടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാവുക. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈകാരിക ബന്ധം പ്രതിഫലിപ്പിക്കുന്ന ചില അപൂര്‍വ ഫോട്ടോകളും പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.
ഫോട്ടോഗ്രാഫിയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച മാര്ട്ടിന് ഫ്രാങ്ക്, ഹെന്റി കാര്‍ട്ടിയര്‍ ബ്രെസണ്, മാര്‍ക്ക് റിബൗദ്, വെര്‍ണര്‍ ബിസ്ഷോഫ് എന്നിവര്‍ പകര്‍ത്തിയ അപൂര്‍വ ദൃശ്യങ്ങള്‍ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. വീട് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മുംബൈയിലെ തെരുവില്‍ അഭയം തേടിയ ആളുടെ ചിത്രം പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ ചരിത്രക്കാഴ്ചയായി ഇടം പിടിക്കും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ദിവസം മാഗ്നത്തിലെ പ്രധാന ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.
1 comment:
രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പുള്ള ലോകത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന് ദോഹ വേദിയാകുന്നു. വെസ്റ്റ്ബേയിലെ കള്‍ച്ചറല്‍ വില്ലേജിലുള്ള ഖത്തര്‍ മ്യൂസിയം അതോറിറ്റി ഗാലറിയില്‍ ഈ മാസം 21 മുതല്‍ 30 വരെയാണ് പ്രദര്‍ശനം.
Post a Comment