Sunday, September 19, 2010

ത്തര്‍ സൗദ്യറേബ്യ റെയില്‍വേ ലൈന്‍ ഉടന്‍ ആരംഭിക്കും



ദോഹ: നിര്‍ദിഷ്ട മെട്രോ റെയില്‍ ശൃംഖലയുടെ ഭാഗമായി ഖത്തറിനെ സൗദി അതിര്‍ത്തിയുമായി ബന്ധിപ്പിച്ചുള്ള റെയില്‍വെപാതയുടെ പണികള്‍ ഉടനെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ പാതയിലോടുന്ന ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 220 കിലോ മീറ്റര്‍ ആയിരിക്കും.

133 ബില്ല്യണ്‍ റിയാല്‍ (42.9 ബില്ല്യണ്‍ ഡോളര്‍) ആണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയിരിക്കുന്നത്. 2022ലെ ലോകകപ്പ് ഫുട്ബാളിന്റെ വേദിയായി ഖത്തര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പദ്ധതിയുടെ 90 ശതമാനവും 2021ഓടെ പൂര്‍ത്തിയാകും. അല്ലെങ്കില്‍ 2026ഓടെയായിരിക്കും പദ്ധതി പൂര്‍ത്തിയാക്കുക. മെട്രോ ശൃംഖലക്ക് പുറമെ ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റെയില്‍വെയും റെയില്‍ ചരക്ക് ശൃംഖലയും ഉള്‍പ്പെടുന്നതാണ് പദ്ധതി.

1 comment:

Unknown said...

നിര്‍ദിഷ്ട മെട്രോ റെയില്‍ ശൃംഖലയുടെ ഭാഗമായി ഖത്തറിനെ സൗദി അതിര്‍ത്തിയുമായി ബന്ധിപ്പിച്ചുള്ള റെയില്‍വെപാതയുടെ പണികള്‍ ഉടനെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ പാതയിലോടുന്ന ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 220 കിലോ മീറ്റര്‍ ആയിരിക്കും.