Saturday, October 9, 2010
ക്ഷേമനിധി സന്ദേശം തൊഴിലാളികളിലെത്തിക്കാന്‍ എല്ലാ സംഘടനകളും ഒറ്റെക്കെട്ടായി രംഗത്ത് വരണം : സംസ്കാര ഖത്തര്‍ ചര്‍ച്ച
ദോഹ : പ്രവാസി ക്ഷേമനിധിയെ കുറിച്ച് പ്രവാസികള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ച് കൂടുതല്‍ പ്രവാസികളെ ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ സംസ്കാരിക സംഘടനയായ ‘സംസ്കാര ഖത്തര്‍‘ സംഘടിപ്പിച്ച ‘പ്രവാസി ക്ഷേമനിധിയും ആശങ്കകളും‘ എന്ന ‘മേശ ചര്‍ച്ച’ വിഷയത്തോടുള്ള ഗൌരവപരമായ സമീപനം കൊണ്ടും ജനപങ്കാളിത്വം കൊണ്ടും വളരെ ശ്രദ്ധേയമായി.
ജീവിതം കാലം മുഴുവന്‍ വിദേശത്തു പണിയെടുത്തു നാടിന്റെ സാമ്പത്തിക നട്ടെല്ലായി വര്‍ത്തിക്കുന്നവരായ വിദേശമലയാളികളുടെ ക്ഷേമം അടുത്തകാലം വരെ അധികാരികളുടെ പ്രധാന അജന്‍ഡകളിലൊന്നും ഉണ്ടായിരുന്നില്ല എന്നാല്‍ കഴിഞ്ഞ കൊല്ലം ആദ്യത്തില്‍ പ്രവാസി മലയാളികളുടെ പുനരധിവാസവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ കേരള സര്‍ക്കാറും നോര്‍ക്കാ വകുപ്പും ചേര്‍ന്ന് ആരംഭിച്ച പ്രവാസിക്ഷേമ പദ്ധതി വേണ്ടത്ര രീതിയില്‍ പ്രവാസികളിലെത്തിക്കുന്നതില് ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച അഡ്വ.ജാഫര്‍ഖാന്‍ കേച്ചരി അഭിപ്രായപ്പെട്ടു.
വിദേശത്ത് ജോലിചെയ്യുന്നവര്‍, കേരളത്തിനുപുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലിസംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിക്കുന്നവര്‍, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലിചെയ്ത് തിരിച്ചുവന്ന് കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ എന്നിവര്‍ക്കാണ് പദ്ധതിയില്‍ അംഗത്വം ലഭിക്കുക. ഇതിനുള്ള പ്രായ പരിധി 18നും 55നും മധ്യേയാണ്. എന്നാല്‍, പ്രയപരിധി 60 വയസ്സാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സര്‍ക്കാര്‍ സര്‍വീസിലെ പെന്ഷന് പ്രായം 60 അല്ല എന്നതാണ് ഇതിനുകാരണമെന്നും വിഷയാവതരണ വേളയില്‍ അദ്ദേഹം പറയുകയുണ്ടായി.
മരിച്ചവരുടെ ആശ്രിതര്‍ക്കു പെന്ഷന് ,അവശതാ പെന്ഷന് ,പ്രായപൂര്‍ത്തിയായ പെണ്മക്കളുടെ വിവാഹച്ചെലവിനുള്ള ധനസഹായം ,പ്രസവാനുകൂല്യം ,ചികിത്സാ സഹായം, മരണമടയുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്കുള്ള ധനസഹായം, ചികിത്സാ സഹായം ,വാര്‍ധക്യകാല സഹായങ്ങള്‍ ,ഗുരുതരമായി രോഗം ബാധിച്ച അംഗങ്ങളുടെ ചികിത്സാസഹായം ,മക്കള്‍ക്കു വിദ്യാഭ്യാസാനുകൂല്യം , സ്വയംതൊഴില്‍ വായ്പ, ഭവനവായ്പ എന്നിങ്ങനെയുള്ള സഹായങ്ങളും ലഭിക്കുമെന്ന് പലരുടെയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി അദ്ദേഹം പറയുകയുണ്ടായി.
സര്‍ക്കാര്‍ ആരംഭിച്ച ക്ഷേമനിധിയുടെയും പെന്‍ഷന്റെയും സന്ദേശം പ്രവാസികളിലെത്തിക്കാന്‍ എല്ലാ മലയാളി സംഘടനകളും ഒറ്റെക്കെട്ടായി രംഗത്ത് വരണമെന്നും അതുപോലെ ഈ നിയമത്തിലെ എല്ലാ പോരായ്മകളും നികത്തുന്നതിനുമായി ഖത്തറിലെ എല്ലാ മലയാളി സംഘടനകളും ഒറ്റക്കെട്ടായി സംസ്ഥാന സര്‍ക്കാറില്‍ സ്വാധീനം ചെലുത്താന്‍ മുന്‍കൈ എടുക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു
ഭൂരിപക്ഷം സംഘടനകളുടെയും നേത്രത്വനിരയിലുള്ളവര് ഉയര്‍ന്ന ശംമ്പളം പറ്റുന്നവരായതിന്നാല് സര്‍ക്കാറിന്റെ ഈ ക്ഷേമനിധി കാര്യമായി പല സംഘടനകളും സമീപിക്കുന്നില്ല എന്ന് സുരേഷ് രമന്തളി അഭിപ്രായപ്പെട്ടു
സംഘടനകളും സ്വന്തമായി പല ക്ഷേമനിധി പദ്ധതികള്‍ നടത്തുന്നതിന്നാലും സര്‍ക്കാറിന്റെ ഈ ക്ഷേമനിധി പദ്ധതിയുമായി സഹകരിച്ചാല്‍ തങ്ങളുടെ ക്ഷേമനിധിയുടെ പ്രാധാന്യം കുറയുമെന്ന തെറ്റുധാരണ ഉള്ളതിന്നാലുമാണ് ഈ പദ്ധതി വേണ്ടവിധത്തില്‍ തൊഴിലാളികളിലേക്ക് എത്തുന്നില്ലായെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെടുകയുണ്ടായി
ഖത്തറിലെ എല്ലാ മലയാളി സംഘടനകളും ഒറ്റക്കെട്ടായി സംസ്ഥാന സര്‍ക്കാറില്‍ സ്വാധീനം ചെലുത്താന്‍ മുന്‍കൈ എടുക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത അസ്സീസ് നല്ലവീട്ടില്‍ അഭിപ്രായപ്പെട്ടു.
എല്ലാ മലയാളി സംഘടനകള്‍ ഈ പദ്ധതി ഒരു ചാരിറ്റി സംരംഭമായി കണ്ട് രംഗത്ത് വന്നാല്‍ ഈ പദ്ധതി വളരെ അധികം പ്രവാസികളില്‍ എത്തിക്കാനാകുമെന്ന് സോമന് പൂക്കാട് അഭിപ്രയപ്പെട്ടു.
പ്രവാസ സംഘടനകള്‍ നടത്തുന്ന പല ക്ഷേമനിധി പദ്ധതികളും പ്രവാസ ജീവിതം അവസാനിക്കുന്നതോടെ ഇല്ലാതാകും അതുപോലെ ഇത്തരം പദ്ധതികള്‍ക്ക് ഒരു സുരക്ഷയും ഇല്ലായെന്നും എന്നാല്‍ സര്‍ക്കാറിന്റെ പ്രവാസി ക്ഷേമനിധി 60 വയസ്സിനു ശേഷം ലഭിക്കുന്നതിന്നാല്‍ തന്നെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സാമ്പത്തിക ശേഷിയില്ലാതെ കഴിയുന്ന അവസ്ഥയിലായിരിക്കുന്നതിനാല്‍ ഇതൊരു മുതല്‍കൂട്ടായിരിക്കുമെന്ന് സ്വാഗതപ്രസംഗത്തില്‍ സംഘടനയുടെ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറയുകയുണ്ടായി.
നിയമത്തിലെ എല്ലാ പോരായ്മകളും നികത്തുന്നതിനുമായി ഖത്തറിലെ എല്ലാ മലയാളി സംഘടനകളും ഒറ്റക്കെട്ടായി സംസ്ഥാന സര്‍ക്കാറില്‍ സ്വാധീനം ചെലുത്താന്‍ മുന്‍കൈ എടുക്കുന്നതിന്റെ ഭാഗമായി അഡ്വ.ജാഫര്‍ഖാന്റെ നേത്രത്വത്തില്‍ ഒരു കേര്ഡിനേഷന് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.
ക്ഷേമനിധി ചര്‍ച്ചയില്‍ പങ്കെടിക്കാന് കഴിയാതെ വന്നവര്‍ക്ക് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തിലൂടെ പ്രവാസി ക്ഷേമനിധിയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കും.ഇതിനായി വിളിക്കേണ്ട നമ്പറുകള്‍,അഡ്വ. ജാഫര്‍ഖാന്‍ 55628626,77942169.അഡ്വ.അബൂബക്കര്‍ 55071059.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 551987804,77940225.
ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷാ ഫോമും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോമും യോഗത്തില്‍ സൌജന്യമായി വിതരണം ചെയ്തു.
വി കെ എം കുട്ടി അദ്ധ്യക്ഷനായ യോഗത്തില്‍ അഡ്വ.അബൂബക്കര്‍ നന്ദി പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
പ്രവാസി ക്ഷേമനിധിയെ കുറിച്ച് പ്രവാസികള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ച് കൂടുതല്‍ പ്രവാസികളെ ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ സംസ്കാരിക സംഘടനയായ ‘സംസ്കാര ഖത്തര്‍‘ സംഘടിപ്പിച്ച ‘പ്രവാസി ക്ഷേമനിധിയും ആശങ്കകളും‘ എന്ന ‘മേശ ചര്‍ച്ച’ വിഷയത്തോടുള്ള ഗൌരവപരമായ സമീപനം കൊണ്ടും ജനപങ്കാളിത്വം കൊണ്ടും വളരെ ശ്രദ്ധേയമായി.
Post a Comment