ദോഹ : ഖത്തറില്‍ തൊഴിലാളികള്‍ക്ക് മാത്രമായി അബൂനഖ്‌ലയില്‍ പ്രാഥമികരോഗ്യകേന്ദ്രം ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്നു.പുതിയ കേന്ദ്രം തുറക്കുന്നതോടെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, അബൂ നഖ്‌ല എന്നിവിടങ്ങളിലെയും പരിസരപ്രദേശങ്ങളിലെയും ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ ചികില്‍സതേടാന്‍ കഴിയും.
സുപ്രീം ആരോഗ്യ കൗണ്‍സില്‍ (എസ്.സി.എച്ച്) ഖത്തര്‍ റെഡ്ക്രസന്റുമായി ചേര്‍ന്നാണ് ഈ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഹമദ് ജനറല്‍ ആശുപത്രിയിലെയും ദോഹ ജദീദില്‍ തൊഴിലാളികള്‍ക്കായുള്ള ക്ലിനിക്കിലെയും തിരക്ക് ഗണ്യമായി കുറക്കാന്‍ അബൂ നഖ്‌ലയിലെ കേന്ദ്രം സഹായിക്കും.വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്ന കേന്ദ്രം, തൊഴിലാളികള്‍ക്ക് അടിയന്തിരമായി കൂടുതല്‍ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് നേരത്തെ പ്രവര്‍ത്തനസജ്ജമാക്കുകയായിരുന്നു.
അബൂനഖ്‌ലയിലെ പുതിയ കേന്ദ്രത്തില്‍ പാരമ്പര്യ രോഗങ്ങള്‍ക്കുള്ള ചികില്‍സകളും ഒപ്താല്‍മോളജി, എമര്‍ജന്‍സി, മാനസികാരോഗ്യ പരിചരണം, ഡെന്റല്‍ ക്ലിനിക്ക്, എക്‌സ്‌റേ, ലബോറട്ടറി, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങളുമുണ്ടായിരിക്കും. തുടക്കത്തില്‍ തിങ്കള്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളും കേന്ദ്രം പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ ഏഴ് മുതല്‍ 11 വരെയും മറ്റ് ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെയും വൈകിട്ട് നാല് മുതല്‍ രാത്രി 11 വരെയുമായിരിക്കും പ്രവൃത്തി സമയം.
1 comment:
ത്തറില്‍ തൊഴിലാളികള്‍ക്ക് മാത്രമായി അബൂനഖ്‌ലയില്‍ പ്രാഥമികരോഗ്യകേന്ദ്രം ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്നു.പുതിയ കേന്ദ്രം തുറക്കുന്നതോടെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, അബൂ നഖ്‌ല എന്നിവിടങ്ങളിലെയും പരിസരപ്രദേശങ്ങളിലെയും ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ ചികില്‍സതേടാന്‍ കഴിയും.
Post a Comment