ദോഹ : അഞ്ചു ദിവസമായി ഖത്തര്‍ എയര്‍വെയ്സിന്റെ ചിലവില്‍ കഴിഞ്ഞിരുന്ന ചെന്നൈ സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു. ബീബി ലുമാദ (40) ആണു മരിച്ചത്. ഖത്തര്‍ എയര്‍വെയ്സില്‍ മസ്കറ്റില്‍ നിന്നു ചെന്നൈയിലേക്കു മടങ്ങുമ്പോള്‍ ദോഹ വിമാനത്താവളത്തില്‍ വച്ച് ഇവരുടെ പാസ്പോര്‍ട്ട് നഷ്ടമാകുകയും ഇവരെ മസ്കറ്റിലേക്കു തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ വിസ ക്യാന്‍സലാക്കിയതിനാല്‍ ഇവര്‍ക്ക് ഒമാനില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കിയില്ല.
തുടര്‍ന്ന് ഇവര്‍ക്കു മസ്കറ്റ് എയര്‍പോര്‍ട്ടില്‍ കഴിയേണ്ടി വന്നു. ഈ വിവ്വരം ഖത്തര്‍ എയര്‍വെയ്സ് ഇന്ത്യന്‍ എംബസിയെ അറിയിച്ചെങ്കിലും എംബസിയുടെ ഭാഗത്തു നിന്നു കാര്യമായ പ്രതികരണവും ഉണ്ടായില്ല. എയര്‍പോര്‍ട്ട് പൊലീസും ഇതേ ആവശ്യം ചൂണ്ടിക്കാട്ടി എംബസിയെ സമീപിച്ചു.
യാത്രക്കാരിയുടെ സ്പോണ്‍സറുമായി ബന്ധപ്പെടാനുള്ള എയര്‍വെയ്സ് അധികൃതരുടെ ശ്രമവും പരാജയപ്പെട്ടു. മസ്കറ്റ് എയര്‍പോര്‍ട്ടിന്‍റെ സമീപത്തു ഹോട്ടല്‍ ഇല്ലാതിരുന്നതിനാല്‍ ഖത്തര്‍ എയര്‍വെയ്സ് യാത്രക്കാരിക്കു ഭക്ഷണവും വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. ഹൃദയാഘാതത്തെത്തുടര്‍ന്നു കഴിഞ്ഞ ദിവസം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബീബിക്കു നാട്ടിലേക്കു പോകാനുള്ള പാസ്പോര്‍ട്ട് കൈമാറാനിരിക്കുമ്പോഴാണു മരണം സംഭവിച്ചതെന്ന് ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ പറഞ്ഞു. യാത്രക്കാരിയെ സഹായിക്കാന്‍ നടപടി ക്രമങ്ങളില്‍ കാലതാമസമെടുത്തതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
2 comments:
അഞ്ചു ദിവസമായി ഖത്തര്‍ എയര്‍വെയ്സിന്റെ ചിലവില്‍ കഴിഞ്ഞിരുന്ന ചെന്നൈ സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു. ബീബി ലുമാദ (40) ആണു മരിച്ചത്. ഖത്തര്‍ എയര്‍വെയ്സില്‍ മസ്കറ്റില്‍ നിന്നു ചെന്നൈയിലേക്കു മടങ്ങുമ്പോള്‍ ദോഹ വിമാനത്താവളത്തില്‍ വച്ച് ഇവരുടെ പാസ്പോര്‍ട്ട് നഷ്ടമാകുകയും ഇവരെ മസ്കറ്റിലേക്കു തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ വിസ ക്യാന്‍സലാക്കിയതിനാല്‍ ഇവര്‍ക്ക് ഒമാനില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കിയില്ല.
കഷ്ടം.മനുഷ്യരെ യഥാർത്ഥത്തിൽ അനാഥരാക്കുന്നത് ഇങ്ങനെ ഒക്കെയാണ്.
Post a Comment