Friday, October 8, 2010
ഖത്തര്‍ അഴിമതി മുക്ത ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാമത്
ദോഹ : ഖത്തര്‍ അഴിമതി മുക്ത ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാമത്.ലോക രാജ്യങ്ങളുടെ കാര്യത്തില്‍ രാജ്യം ആറാം സ്ഥാനത്തുമാണ്. കറപ്ഷന്‍ പെര്‍സപ്ഷന്‍ ഇന്‍ഡക്സ് (സി.പി.ഐ) ഓഫ് ദ ട്രാന്‍സ്പേരന്‍സി ഇന്റര്നാഷനലാണ് വസ്തുത വെളിപ്പെടുത്തിയത്.
2009ലെ സര്‍വേയുടെ അടിസ്ഥാനത്തില്‍ 180 രാജ്യങ്ങളില്‍ 22-ആം സ്ഥാനത്താണ് ഖത്തര്‍ ഉള്ളത്.2008 മുതല്‍ ഖത്തര്‍ ആറാം സ്ഥാനത്താണുള്ളത്. ഒരു വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച രണ്ട് ഇന്‍ഡക്സുകളിലും ഖത്തര്‍ അഴിമതി മുക്തരാജ്യങ്ങളുടെ സ്ഥാനത്ത് മുന്‍പന്തിയിലാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഖത്തറിന്റെ സ്ഥാനം ഉയര്‍ന്നുവരികയാണ്.
നേരത്തെ 28-ആം സ്ഥാനത്തായിരുന്ന ഖത്തര്‍ 22-ആം സ്ഥാനത്തും ഏഴാം സ്ഥാനത്തും നിന്നും ആറാം സ്ഥാനത്തുമെത്തി. 2008ല്‍ അഞ്ചുസര്വേകളും, 2009ല്‍ ആറു സര്‍വേകളും നടത്തിയാണീ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2008ല്‍ 43-ആം സ്ഥാനത്തുള്ള ബഹ്റൈന്‍ 46-ആം സ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോള്‍ കുവൈത്ത് 66-ആം സ്ഥാനത്താണ് 2009ലെ സര്‍വേയുടെ അടിസ്ഥാനത്തിലുള്ളത്.
ഖത്തറിന്റെ സി.പി.ഐ. സ്കോര്‍ 6.5 ആയിരുന്നു മുന്‍ വര്‍ഷങ്ങളില്‍ . ബഹ്റൈന്ന്റേത് 5.1ഉം. 2008ല്‍ 4.3 സ്കോര്‍ ഉള്ള കുവൈത്ത് 2009ല്‍ 4.1 ലേക്ക് താഴുകയാണുണ്ടായത്. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ അഴിമതിമുക്തരാജ്യങ്ങളില് സൗദിയുടെ സ്ഥാനം പിന്നിലാണ്. 2008ല്‍ 80-ആം സ്ഥാനത്തുള്ള സൗദിയുടെ സി.പി.ഐ. സ്കോര്‍ 3.5 ആണ്.എന്നാല്‍ സൗദിയുടെ നില 2009-ല്‍ മെച്ചപ്പെട്ടു. സ്കോര്‍ 4.3-ലേക്കും റാങ്ക് 63-ലേക്കുമെത്തി.
ഒമാന്റെ സി.പി.ഐ. സ്കോര്‍ 2008-ല്‍ 5.5 ആണ്. റാങ്ക് 41-ഉം. 2009-ല്‍ ഒമാനും നില മെച്ചപ്പെടുത്തി. 39-ആം റാങ്കിലേക്ക് കയറി. എന്നാല്‍ അഴിമതിമുക്ത രാജ്യങ്ങളില്‍ 2009-ല്‍ യു.എ.ഇ.യുടെ സ്കോര്‍ 5.9 ആയിരുന്നു. 2009-ല്‍ യു.എ.ഇ. 6.5-ലേക്ക് എത്തി. യു.എ.ഇ.യുടെ റാങ്ക് 2009-ല്‍ 35 ആണ്.
Subscribe to:
Post Comments (Atom)
2 comments:
ഖത്തര്‍ അഴിമതി മുക്ത ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാമത്.ലോക രാജ്യങ്ങളുടെ കാര്യത്തില്‍ രാജ്യം ആറാം സ്ഥാനത്തുമാണ്. കറപ്ഷന്‍ പെര്‍സപ്ഷന്‍ ഇന്‍ഡക്സ് (സി.പി.ഐ) ഓഫ് ദ ട്രാന്‍സ്പേരന്‍സി ഇന്റര്നാഷനലാണ് വസ്തുത വെളിപ്പെടുത്തിയത്.
എല്ലാ രാജ്യങ്ങളും ഖത്തറിനെ കണ്ടു പഠിക്കട്ടെ.
Post a Comment