ദോഹ : കേരളത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിവിധ പ്രവാസി സംഘടനകള്‍ പ്രചാരണ തിരക്കുമായി ഖത്തറില്‍ സജീവമാകുന്നു. നാട്ടിലുള്ള വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളോടും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കണ്‍വെന്‍ഷനുകളും പൊതുയോഗങ്ങളുമെല്ലാം ഊര്‍ജിതമായി സംഘടിപ്പിക്കുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസും മുസ്‌ലിംലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയുമാണ്.ഇടതുപക്ഷ അനുകൂലസംഘടനയായ സംസ്‌കൃതി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നില്ല.
ഇന്‍കാസ് പ്രവര്‍ത്തകര്‍ സ്വന്തം വീടുകളും ബന്ധുവീടുകളുമായി ബന്ധപ്പെട്ട് പരമാവധി വോട്ടുകള്‍ മുന്നണി സ്ഥാനാര്‍ഥിക്കായി സമാഹരിക്കാനാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരുകൂട്ടം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായിമാത്രം അവധിയെടുത്ത് വരും ദിവസങ്ങളില്‍ നാട്ടിലേക്ക് പോകുന്നുമുണ്ട്.
നാടുമായി ബന്ധപ്പെട്ട് പരമാവധി വോട്ടുകള്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് ഉറപ്പാക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്നും ഇതിന്റെ ഭാഗമായി മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ യോഗങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്. ഒരു ദിവസം രണ്ടും മൂന്നും യോഗങ്ങള്‍ വരെ ഇങ്ങനെ നടക്കുന്നുണ്ട്. അവധിക്ക് പോകാനിരിക്കുന്നവര്‍ കഴിവതും തെരഞ്ഞെടുപ്പിനോടടുത്ത തീയതികളില്‍ നാട്ടിലെത്താന്‍ ശ്രമിക്കണമെന്നും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ വഴി നാടുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തകര്‍ അതത് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ബന്ധുക്കളുടെയും പരിചയത്തിലുള്ളവരുടെയും വോട്ടുകള്‍ ഉറപ്പാക്കുന്നത്.
നാട്ടിലെ തെരഞ്ഞെടുപ്പിന് ഇവിടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതും പ്രചാരണം നടത്തുന്നതും സംസ്‌കൃതിയുടെ രീതിയല്ലെന്നും അത്തരം പരിപാടികള്‍ ഇത്തവണയും ഉണ്ടാകില്ലെന്നും സംസ്‌കൃതി അറിയിച്ചു.
1 comment:
കേരളത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിവിധ പ്രവാസി സംഘടനകള്‍ പ്രചാരണ തിരക്കുമായി ഖത്തറില്‍ സജീവമാകുന്നു. നാട്ടിലുള്ള വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളോടും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കണ്‍വെന്‍ഷനുകളും പൊതുയോഗങ്ങളുമെല്ലാം ഊര്‍ജിതമായി സംഘടിപ്പിക്കുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്.
Post a Comment