Saturday, December 18, 2010
2022 ലെ ലോകകപ്പ് : ഏഴ് വര്‍ഷത്തിനുള്ളില്‍ 80 % പദ്ധതികളും പൂര്‍ത്തിയാക്കും
ദോഹ: 2022 ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ക്കു വേദിയാകുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളുടെ 80% ഏഴു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി.
വിമാനത്താവളം, തുറമുഖം, റോഡ്, ട്രെയിന്‍ നിര്‍മാണ പദ്ധതികളെല്ലാം പുരോഗമിക്കുന്നതായും അല്‍താനി പറഞ്ഞു. ഇപ്പോള്‍ ആവശ്യം സ്റ്റേഡിയങ്ങളാണ്. ഇതിനായി സമിതി രൂപീകരിക്കും. താമസസൌകര്യവും മറ്റും ഒരുക്കുന്നതിനും അതിന്റേതായ നടപടികളുണ്ട്. ഇവയെല്ലാം പൂര്‍ത്തീകരിക്കാന്‍ ഖത്തര്‍ ബാധ്യസ്ഥമാണ്.
സ്വകാര്യ മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ കരാറുകളില്‍ സുതാര്യത നിലനിര്‍ത്താനും മികച്ച പങ്കാളികളുമായി കരാര്‍ തയാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതികളില്‍ ഖത്തറിലെ സ്വകാര്യ കമ്പനികള്‍ക്കായിരിക്കും മുന്‍ഗണനയെങ്കിലും രാജ്യാന്തര കമ്പനികള്‍ക്കും ആവശ്യമെങ്കില്‍ അവസരം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
2022 ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ക്കു വേദിയാകുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളുടെ 80% ഏഴു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി.
Post a Comment