
ദോഹ: ഖത്തറിന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്വപ്നമായ 2022ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളാനുള്ള ഖത്തറിന്റെ മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ സാക്ഷാത്കാരം.
2018ലെ ലോകകപ്പ് റഷ്യയിലും 2022ലെ ലോകകപ്പ് ഖത്തറിലും നടക്കുമെന്ന് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ പ്രഖ്യാപിച്ചു. 22 അംഗ ഫിഫ എക്സിക്യൂട്ടിവ് കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് ലോകകപ്പിന്റെ ആതിഥേയരെ തെരഞ്ഞെടുത്തത്.

എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ലോകത്തിന്റെ ഫുട്ബാള്‍ മാമാങ്കം തങ്ങളിലൂടെ ഇതാദ്യമായി പശ്ചിമേഷ്യന്‍ മണ്ണിലേക്ക് കൊണ്ടുവരാനായതിന്റെ സന്തോഷത്തിലാണ് ഖത്തര്‍ .
2018 ലോകകപ്പിന്റെ വേദിക്കായി ബെല്‍ജിയം, നെതര്‍ലന്‍ന്റ്സ്, ഇംഗ്ലണ്ട്, റഷ്യ, പോര്‍ച്ചുഗല്‍ , സ്പെയിന് എന്നിവയാണ് ഇതില്‍ പോര്‍ച്ചുഗല്‍ , സ്പെയിന് എന്നീ രാജ്യങ്ങളും ബെല്‍ജിയം, നെതര്‍ലാന്റ്സ് എന്നിവയും സംയുക്തമായാണ് ബിഡ് സമര്‍പ്പിച്ചിരുന്നത്.

2022ലെ വേദിക്കായി ഖത്തറിന് പുറമെ ആസ്ത്രേലിയ, ജപ്പാന് , ദക്ഷിണ കൊറിയ, അമേരിക്ക എന്നിവയുടെയും ബിഡുകളാണ് ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പരിഗണയിലുണ്ടായിരുന്നത്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമാണ് ഖത്തര്‍ . പുതിയ ഒമ്പത് സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിനും നിലവിലുള്ള മൂന്ന് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനുമായി 400 കോടി ഡോളറിന്റെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.

ലോകകപ്പ് നടക്കുന്ന ജൂണ്‍ , ജൂലൈ മാസങ്ങളിലെ ഉയര്‍ന്ന ചൂടാണ് ഖത്തര്‍ ഇക്കാര്യത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ , സ്റ്റേഡിയങ്ങളും ഗാലറികളും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ശീതീകരിക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാമെന്നതാണ് അധികാരികള്‍ പ്രതീക്ഷിക്കുന്നത്.

അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി,പത്നി ശൈഖ മൗസ ബിന്ത് നാസിര്‍ അല്‍മിസ്നദ്, പുത്രനും ഖത്തര്‍ ബിഡ് കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി,പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ആല്‍ഥാനിയും ചടങ്ങിന് സാക്ഷിയായി.
8 comments:
ഖത്തറിന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്വപ്നമായ 2022ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളാനുള്ള ഖത്തറിന്റെ മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ സാക്ഷാത്കാരം.
അങ്ങനെ ഒരു ലോകകപ്പു കാണാനുള്ളഭാഗ്യം നമുക്കുംകിട്ടുന്നു. ഇതു ഖത്തറിനും മറ്റ് അറബ് രാജ്യങ്ങൾക്കും കിട്ടിയ ബഹുമതിയായി കാണാം
Thanks
http://focuzkeralam.blogspot.com
എല്ലാ ആശംസകളും നേരുന്നു...ഗള്‍ഫിനും ഒരു വേള്‍ഡ്കപ്പ്!
namukkum kaanaam...maattangalum,pratheekhsakalum..
നമ്മളൊക്കെ അന്നുണ്ടായാലും ഇല്ലെങ്കിലും അങ്ങ് ആഘോഷിക്കാം അല്ലെ. എല്ലാ വിധ ആശംസകളും
Pleasure to hear... When I watched the one day friendly match in last year November Brazil vs England, clearly observed the banners for 2022 World Cup Bidding; very happy in Qatar's win on this bid!
എന്റെ ടീം ബ്രസീല്‍ (ഇന്ത്യ യോഗ്യത നേടിയിട്ടില്ലെങ്കില്‍) :-)
Post a Comment