Showing posts with label ക്രൈം. Show all posts
Showing posts with label ക്രൈം. Show all posts

Wednesday, October 26, 2016

ഖത്തറിൽ കണ്ണൂര്‍ അഴീക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.



ഖത്തറിൽ കണ്ണൂര്‍ അഴീക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കടവത്ത് പീടികയില്‍ മുഹമ്മദ് അക്രം എന്ന വ്യക്തിയെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

ദോഹയിലെ ആളൊഴിഞ്ഞ വില്ലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഏതാനും ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. കൊലപാതകമാണെന്നാണ് സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

ദോഹയിൽ ഖത്തർ നജ്മ സൂഖ് ഹറാജിന്റെ പുറത്ത് ടൈപ്പിങ്ങ് സെന്റർ നടത്തുന്ന അക്രമിനെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു.ഭാര്യ താഹിറക്കും മക്കൾക്കുമൊപ്പം ദോഹയിൽ താമസിച്ചു വരികയായിരുന്നു.

പരേതനായ അബൂബക്കറിന്റെയും കടവത്ത് പീടികയിൽ സഫിയയുടെയും മകനാണ് 44 കാരനായ ഇദ്ദേഹം.

ഖത്തറിൽ ഇത്തരത്തിലുള്ള ക്രൈമുകളൊന്നും നടക്കാറില്ലാത്തതിന്നാൽ, ഈ സംഭവം പ്രവാസ സമൂഹത്തിൽ പ്രത്യേകിച്ച് മലയാളികൾക്കിടയിൽ ഞെട്ടൽ ഉണ്ടാക്കുകയാണ് .

Monday, August 12, 2013

കോഴിക്കോട് സ്വദേശി ഖത്തറില്‍ കുത്തേറ്റു മരിച്ചു

ദോഹ:അഞ്ചുവര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യ്തു വന്നിരുന്ന കോഴിക്കോട് ഓമശ്ശേരിക്കടുത്ത തെച്ച്യാട് പൂവത്തരിമ്മല്‍ പി.ബി. ഷമീര്‍ (28) ആണ് മരിച്ചത്. സൈലിയ 17ല്‍ അബൂസംറ റോഡിലെ ഗേറ്റ് നമ്പര്‍ ഒന്നില്‍ ഞായറാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. നേപ്പാള്‍ സ്വദേശിയാണ് ഷമീറിനെ കൊലപ്പെടുത്തിയത്‌ . ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം സംഘത്തിലുണ്ടായിരുന്ന ഒമ്പതോളം നേപ്പാള്‍ സ്വദേശികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സൈലിയയില്‍ വെച്ച് സുഹൃത്തിന് മര്‍ദനമേറ്റതായും അദ്ദേഹത്തെ കാണാനില്ളെന്നുമറിഞ്ഞ് സ്ഥലത്തത്തെിയപ്പോള്‍ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കുത്തേല്‍ക്കുകയായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. ഉടനെ ഇവരുടെ വാഹനത്തിലും പിന്നീട് ആംബുലന്‍സിലും ആശുപത്രിയിലത്തെിച്ചെങ്കിലും വഴിമധ്യേ രക്തംവാര്‍ന്ന് മരണപ്പെടുകയായിരുന്നു.

വര്‍ക്കേഴ്സ് എന്ന കമ്പനിയില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. സഹോദരനൊപ്പം മുര്‍റയിലാണ് താമസം. ഒമ്പത് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയത്. അടുത്ത ആഴ്ച നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. ശരീഫയാണ് ഭാര്യ. മകള്‍: നിദ ഫാത്തിമ. ദോഹയിലുള്ള സലീമിന് പുറമെ സിദ്ദീഖ് (ദുബൈ), മുഹമ്മദ് സാജിദ് (സൗദി), സാക്കിര്‍ (സൗദി), സറീന, സക്കീന എന്നീ സഹോദരങ്ങളുണ്ട്.

Monday, June 6, 2011

അല്‍ഖോറില്‍ മംഗലാപുരം സ്വദേശി കൊല്ലപ്പെട്ട നിലയില്‍

ദോഹ: അല്‍ഖോറിലെ ഒരു വീട്ടില്‍ ഡൈവറായിരുന്ന മംഗലാപുരം സ്വദേശി കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടു. കെ.എഫ്.സി.ക്കടുത്ത് ആരിഫി(26)നെയാണ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.സഹോദരങ്ങളോടൊപ്പം ഉറങ്ങുകയായിരുന്ന യുവാവിനെ പുലര്‍ച്ചെ ആരോ വന്ന് വിളിച്ചുണര്‍ത്തി കൊണ്ടുപോവുകയായിരുന്നു.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Monday, May 16, 2011

ഇന്ത്യന്‍ ഡ്രൈവര്‍ക്ക് 5,40,000 റിയാല്‍ പിഴ

ദോഹ: ഖത്തറില്‍ ഇന്ത്യന്‍ ഡ്രൈവര്‍ 5,40,000 റിയാല്‍ സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാനും ആറു മാസത്തെ തടവിനും കോടതി ശിക്ഷിച്ചു.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Wednesday, May 11, 2011

ലഹരിമരുന്ന് വേട്ടയില്‍ ഒന്‍പത് പേര്‍ പിടിയില്‍

ദോഹ: നാല്പത് ലക്ഷത്തിലധികം വരുന്ന മലഹരിമരുന്നു ഗുളികകള്‍ ഖത്തര്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. ഇതോടൊപ്പം അറബ് വംശജരായ ഒന്‍പതംഗ സംഘത്തേയും അറസ്റ്റ് ചെയ്തു.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Wednesday, May 4, 2011

വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംഘം പിടിയില്‍

ദോഹ: വ്യാജ ക്രെഡിറ്റുകാര്‍ഡുകളുപയോഗിച്ച് തട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘത്തെ അറസ്റ്റുചെയ്തു.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Wednesday, March 23, 2011

ലക്ഷങ്ങളുടെ വിസാ തട്ടിപ്പ് നടത്തിയതായി മലയാളിക്കെതിരെ ആരോപണം

ദോഹ: റീതാജ് ഖത്തര്‍ ട്രേഡിംഗ് കമ്പനിയില്‍ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മലയാളി മുങ്ങിയതായി ആരോപണം. കമ്പനിയുടെ ഹ്യുമന്‍ റിസോഴ്‌സ് മാനേജരായിരുന്ന തിരുവനന്തപുരം പിരപ്പന്‍കോട് വേലാവുര്‍ പള്ളിവിള പുത്തന്‍വീട്ടില്‍ ............തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക

Thursday, March 10, 2011

അഴിമതി: ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് തടവ്

ദോഹ: ഖത്തറിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് ഇന്ത്യക്കാര്‍ക്ക് അഴിമതിക്കേസില്‍ ഖത്തര്‍ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും............തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക

Saturday, December 11, 2010

ഷമീമിന്റെ മൃതദേഹം മറവ് ചെയ്യുതു

ദോഹ : ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയും സൗദി മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കാസര്‍ക്കോട് ഉദുമ സ്വദേശി ഷമീമിന്റെ (19) മൃതദേഹം ഇന്ന് (ഡിസംമ്പര്‍ 11 ശനി ) അല്‍ഹസയിലെ സലഹിയ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുതു.

ആഗസ്റ്റ് 18നാണ് മുറയിലെ ഒരു വീട്ടില്‍ ജോലിക്കായി ഷമീം ഖത്തറിലെത്തിയത്. എന്നാല്‍ വീട്ടിലെ ജോലിയില്‍ താല്‍പര്യമില്ലെന്നും നാട്ടിലേക്ക് പോകണമെന്നും ആവശ്യപ്പെട്ട് ഷമീം, തന്നെ ഖത്തറിലെത്തിച്ച മലയാളിയെ സമീപിച്ചു. എന്നാല്‍ വീണ്ടും ഷമീമിനെ അവിടേക്ക് തന്നെ തിരിച്ചയച്ചു. കുറച്ചുദിവസം കഴിഞ്ഞ് പിന്നെയും ഷമീം ജോലിവേണ്ടെന്ന് പറഞ്ഞ് മടങ്ങിവന്നെങ്കിലും ജോലിക്ക് നിന്ന വീട്ടില്‍ തന്നെ എത്തിക്കുകയായിരുന്നു. എന്നാല്‍ ,
സെപ്റ്റമ്പര്‍ തീയതിയോടെ ഷമീമിനെ ദോഹയില്‍ നിന്ന് കാണാതായി. അന്വേഷിച്ചപ്പോള്‍ തന്നോടൊപ്പം സൗദിയിലേക്ക് വന്ന ഷമീം ഇടക്കുവെച്ച് ചാടിപ്പോയെന്നായിരുന്നു വീട്ടുടമയുടെ മറുപടി.

ഇതേ തുടര്‍ന്ന് ഷമീമിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ മുഖ്യമന്ത്രിക്കും ഇന്ത്യന്‍ എംബസി വഴി സി.ഐ.ഡിയിലും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സി.ഐ.ഡി വീട്ടുടമയെ വിളിച്ച് അന്വേഷിപ്പിച്ചപ്പോഴാണ് ഷമീം മരിച്ചെന്നും ഖത്തര്‍ അതിര്‍ത്തിയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള അല്‍ വുഫൂബ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ മൃതദേഹമുണ്ടെന്നും അയാള്‍ പറയുന്നത്. മരിച്ചത് ഷമീം തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ ദോഹയിലുള്ള ഷെമീമിന്റെ നാട്ടുകാരനായ മജീദ് രേഖകളും അടയാളങ്ങളും സൗദിയിലുള്ള സുഹൃത്തിന് കൈമാറി. ഇദ്ദേഹമാണ് മോര്‍ച്ചറിയിലെത്തി മരിച്ചത് ഷമീം തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹത്തോടൊപ്പം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുമുണ്ടായിരുന്നത്രെ.

സെപ്റ്റമ്പര്‍ 23ന് ഖത്തര്‍ - സൗദി അതിര്‍ത്തിക്കു സമീപം ഷമീമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് സൗദി പോലിസ് പറയുന്നത്. ഇതിനിടെ, വീട്ടുടമയുടെ മൊഴിയില്‍ വൈരുധ്യങ്ങളുള്ളതായും പറയപ്പെടുന്നു.സെപ്റ്റമ്പര്‍ രണ്ടാം തീയ്യതി ഷമീമിന്റെ സ്‌പോണ്‍സര്‍ ഷമീമിന്റെ ബന്ധുക്കളെ ബന്ധപ്പെടുകയും ഷെമീം എന്റെ ജോലിയില്‍ നിന്നും ചാടിപോയെന്നന്ന് പറഞ്ഞ് ഷെമീമിന്റെ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിക്കുകയുണ്ടായി. സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കണമെന്നും വീട്ടുടമ ഷമീമുമായി അടുത്ത് പരിചയമുള്ള ചില മലയാളികളോട് ആവശ്യപ്പെട്ടിരുന്നത്രെ. എന്നാല്‍ , ഇവര്‍ ഇതിന് വഴങ്ങിയില്ല. ഇതൊക്കെ സ്പോണ്‍സറെ സംശയിക്കാന്‍ ഇടയാക്കിയിരുന്നു.

സംഭവത്തിന്റെ നിജസ്ഥിതി അറിയുവാനും ദുരൂഹത നീക്കുവാനും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രവാസികാര്യ വകുപ്പിനും സഊദി, ഖത്തര്‍ എംബസികള്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഷമീമിന്റെ പിതാവ് തച്ചങ്ങാട് മുഹമ്മദ് കുഞ്ഞ് പരാതി നല്‍കിയിരുന്നു. അതിന്റെ നടപടിയുടെ ഭാഗമായി ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയില്‍ ഒരു മാസം മുമ്പ് പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ജലാംശം ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ടതാണെന്ന് തെളിയുകയും ചെയ്തു. ഇതോടെ ദുരൂഹതകള്‍ നീങ്ങി.

തങ്ങളുടെ കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്ന മകന്റെ മരണം വിശ്വസിക്കാതെ മകന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞതിനാലാണ് മൃതദേഹം മറവ് ചെയ്യുന്നത് നീണ്ടുപോയത്. മൃതദേഹത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നാട്ടില്‍ നിന്ന് മാതാപിതാക്കള്‍ അല്‍ഹസ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ടി.കെ കുഞ്ഞാലസന്‍ കുട്ടിയുടെ പേരില്‍ അധികാരപത്രം നല്‍കിയിരുന്നു. ഷമീമിന്റെ സ്‌പോണ്‍സര്‍ ജാബിര്‍ അലി അല്‍ജിഹായ്ഷ് അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തിരുന്നു.

Wednesday, September 29, 2010

ഷമീമിന്റെ മരണത്തില്‍ സ്പോണ്‍സറെ സംശയം.

ദോഹ : കഴിഞ്ഞ മാസം ഖത്തറില്‍ ജോലിക്കെത്തിയ മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ ഖത്തര്‍ - സൗദി അതിര്‍ത്തിക്കു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്പോണ്‍സറെ സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു .

കാസര്‍കോട് ഉദുമ മൗവ്വല്‍ മുഹമ്മദ്കുഞ്ഞിന്റെ മകന്‍ ഷമീമിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സംസ്ഥാന മുഖ്യമന്ത്രി, കേന്ദ്ര പ്രവാസികാര്യമന്ത്രി, വിദേശകാര്യ സെക്രട്ടറി എന്നിവര്‍ക്കും ഖത്തറിലെ ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞമാസം 18നാണ് മുറയിലെ ഒരു വീട്ടില്‍ ജോലിക്കായി ഷമീം ഖത്തറിലെത്തിയത്. എന്നാല്‍ വീട്ടിലെ ജോലിയില്‍ താല്‍പര്യമില്ലെന്നും നാട്ടിലേക്ക് പോകണമെന്നും ആവശ്യപ്പെട്ട് ഷമീം, തന്നെ ഖത്തറിലെത്തിച്ച മലയാളിയെ സമീപിച്ചു. എന്നാല്‍ വീണ്ടും ഷമീമിനെ അവിടേക്ക് തന്നെ തിരിച്ചയച്ചു. കുറച്ചുദിവസം കഴിഞ്ഞ് പിന്നെയും ഷമീം ജോലിവേണ്ടെന്ന് പറഞ്ഞ് മടങ്ങിവന്നെങ്കിലും ജോലിക്ക് നിന്ന വീട്ടില്‍ തന്നെ എത്തിക്കുകയായിരുന്നു. എന്നാല്‍, ഈ മാസം രണ്ടാം തീയതിയോടെ ഷമീമിനെ ദോഹയില്‍ നിന്ന് കാണാതായി. അന്വേഷിച്ചപ്പോള്‍ തന്നോടൊപ്പം സൗദിയിലേക്ക് വന്ന ഷമീം ഇടക്കുവെച്ച് ചാടിപ്പോയെന്നായിരുന്നു വീട്ടുടമയുടെ മറുപടി.

ഇതേ തുടര്‍ന്ന് ഷമീമിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ മുഖ്യമന്ത്രിക്കും ഇന്ത്യന്‍ എംബസി വഴി സി.ഐ.ഡിയിലും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സി.ഐ.ഡി വീട്ടുടമയെ വിളിച്ച് അന്വേഷിപ്പിച്ചപ്പോഴാണ് ഷമീം മരിച്ചെന്നും ഖത്തര്‍ അതിര്‍ത്തിയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള അല്‍ വുഫൂബ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ മൃതദേഹമുണ്ടെന്നും അയാള്‍ പറയുന്നത്. മരിച്ചത് ഷമീം തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ ദോഹയിലുള്ള ഷെമീമിന്റെ നാട്ടുകാരനായ മജീദ് രേഖകളും അടയാളങ്ങളും സൗദിയിലുള്ള സുഹൃത്തിന് കൈമാറി. ഇദ്ദേഹമാണ് മോര്‍ച്ചറിയിലെത്തി മരിച്ചത് ഷമീം തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹത്തോടൊപ്പം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുമുണ്ടായിരുന്നത്രെ.

ഈ മാസം 23ന് ഖത്തര്‍ - സൗദി അതിര്‍ത്തിക്കു സമീപം ഷമീമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് സൗദി പോലിസ് പറയുന്നത്. ഇതിനിടെ, വീട്ടുടമയുടെ മൊഴിയില്‍ വൈരുധ്യങ്ങളുള്ളതായും പറയപ്പെടുന്നു.ഈ മാസം രണ്ടാം തീയ്യതി ഷമീമിന്റെ സ്‌പോണ്‍സര്‍ ഷമീമിന്റെ ബന്ധുക്കളെ ബന്ധപ്പെടുകയും ഷെമീം എന്റെ ജോലിയില്‍ നിന്നും ചാടിപോയെന്നന്ന് പറഞ്ഞ് ഷെമീമിന്റെ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിക്കുകയുണ്ടായി. സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കണമെന്നും വീട്ടുടമ ഷമീമുമായി അടുത്ത് പരിചയമുള്ള ചില മലയാളികളോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നത്രെ. എന്നാല്‍ , ഇവര്‍ ഇതിന് വഴങ്ങിയില്ല.

മൃതദേഹത്തോടൊപ്പം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് വന്നതും വിസ ക്യാന്‍സല്‍ ചെയ്തതുമെല്ലാം സംഭവത്തില്‍ ദുരൂഹതയുണര്‍ത്തുന്നു. നടപടക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.