ദോഹ: 'ദോഹ അറബ് സംസ്കാരത്തിന്റെ തലസ്ഥാനം' ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം (ഡിസമ്പര്‍ ) 16ന് ദോഹയില്‍ പെയ്ന്റിംഗുകളുടെ ലേലം സംഘടിപ്പിക്കുന്നു. ഇതില്‍ വിഖ്യാത ചിത്രകാരന് എം.എഫ് ഹുസൈന്റെ രണ്ട് സൃഷ്ടികളും ഉള്‍പ്പെടും. കാലിഗ്രാഫിയെ അടിസ്ഥാനമാക്കി ഹുസൈന് തയാറാക്കിയ അല്ലാ, അല്‍ഖാഫ് എന്നീ പെയ്ന്റിംഗുകളാണ് ലേലത്തിനുള്ളത് .
ഇസ്ലാമിക ലോകത്തിന്റെ കാലിഗ്രാഫിക് പ്രതീകമായി വാട്ടര്‍കളറിലും മഷിയിലുമായി പേപ്പറില്‍ തയാറാക്കിയതാണ് അല്ലാ എന്ന പെയ്ന്റിംഗ്. ഖത്തര്‍ പൗരത്വം സ്വീകരിച്ച ശേഷം രചിച്ചതാണ് ഇത്. 20,000 ഡോളറാണ് ഇതിന്റെ പ്രാഥമികമൂല്യം കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയടക്കം 24 രാജ്യങ്ങളില്‍ നിന്നുള്ള 65 ചിത്രകാരന്മാരുടെ 82 ചിത്രങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അറബികാലിഗ്രാഫി പരിശീലിച്ചുകൊണ്ടിരിക്കുന്ന എം.എഫ് ഹുസൈന്റെ പെയ്ന്റിംഗുകളുടെ സാന്നിധ്യമാണ് ലേലത്തിന്റെ പ്രധാന ആകര്‍ഷണമെന്ന് സംഘാടകര്‍ പറയുന്നു. സംഘടിപ്പിക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്ന മറ്റ് പ്രധാന രാജ്യങ്ങള്‍ ബഹ്റൈന്‍ , ഒമാന്‍ , ഖത്തര്‍ , സൗദി അറേബ്യ, യു.എ.ഇ, അള്‍ജീരിയ, ബ്രിട്ടന് , ചൈന, ഈജിപ്ത്, ഫ്രാന്‍സ്, ലബനാന് , ലിബിയ, പാകിസ്ഥാന് , ഫലസ്തീന് , റഷ്യ, തുര്‍ക്കി, അമേരിക്ക എന്നിവയാണ്.
1 comment:
'ദോഹ അറബ് സംസ്കാരത്തിന്റെ തലസ്ഥാനം' ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം (ഡിസമ്പര്‍ ) 16ന് ദോഹയില്‍ പെയ്ന്റിംഗുകളുടെ ലേലം സംഘടിപ്പിക്കുന്നു. ഇതില്‍ വിഖ്യാത ചിത്രകാരന് എം.എഫ് ഹുസൈന്റെ രണ്ട് സൃഷ്ടികളും ഉള്‍പ്പെടും. കാലിഗ്രാഫിയെ അടിസ്ഥാനമാക്കി ഹുസൈന് തയാറാക്കിയ അല്ലാ, അല്‍ഖാഫ് എന്നീ പെയ്ന്റിംഗുകളാണ് ലേലത്തിനുള്ളത് .
Post a Comment