Saturday, December 18, 2010

ത്തര്‍ ദേശീയദിനം ഇന്ന്‌


ദോഹ: ഖത്തര്‍ ദേശീയദിനം ഇന്ന്‌ .അതിനായുള്ള ആഘോഷത്തില്‍ ദോഹായുടെ എല്ലാ തെരുവുകളിലും ദേശീയ പതാകകള്‍ പാറിക്കളിക്കുന്നു. കുങ്കുമവും വെള്ളയും ഇടകലര്‍ന്ന ദേശീയ പതാകകളും വഹിച്ചുകൊണ്ടാണ് മിക്ക വാഹനങ്ങളും റോഡിലിറങ്ങുന്നത്. ഒട്ടുമിക്ക വാഹനങ്ങള്‍ക്കു പുറത്ത്‌ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയുടെയും കിരീടാവകാശി ശൈഖ് തമീമിന്റെയും ചിത്രങ്ങള്‍ ഒട്ടിച്ച് അതിമനോഹരമക്കിയാണ് തെരുവുകളില്‍ ഓടുന്നത്.

നഗരത്തിലെ എല്ലാ വലിയ കെട്ടിടങ്ങള്‍ക്ക് മുകളിലെല്ലാം ദേശീയ പതാകകളോടൊപ്പം ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും ചിത്രങ്ങളും മറ്റും ഒട്ടിച്ചും ദീപാലങ്കാരങ്ങള്‍ തൂക്കിയും മനോഹാരിതമാക്കിയിരിക്കുന്ന കാഴ്‌ച്ചയാണ് ദോഹയുടെ തെരുവുകളിലെങ്ങും.

ആകെ ഒരു ഉത്സവത്തിന്റെ പ്രതീതി ദോഹയുടെ തെരുവിലെങ്ങും. ഇന്നലെ സന്ധ്യയായതോടെ വാഹനങ്ങളുമായി യുവാക്കള്‍ തെരുവിലിറങ്ങി ഒപ്പം വാഹനങ്ങള്‍ക്ക് പുറത്ത്‌നിന്ന് നൃത്തവും പാട്ടുമായി ജാഥകണക്കെ ഹോണുകള്‍ മുഴക്കി വരിവരിയായി നീങ്ങുന്ന കാഴ്ച്ച കണിന്നുകുളിര്‍മയേകുന്നതായിരുന്നു.

കോര്‍ണിഷിലും അല്‍ ബിദാ പാര്‍ക്കിലുമുള്ള ഈന്തപ്പനയിലെല്ലാം വൈദ്യുതിയുടെ റതല്‍ വിളക്കുകള്‍ തുക്കി പഴമയെ വിളിച്ചോതുന്ന ആ കലാവിരുത് കുറച്ചു നേരത്തിനെങ്കിലും എല്ലാ ദേശിയവാസികളിലും തങ്ങളുടെ പഴയകാലം ഓര്‍മിപ്പിക്കും എന്നത് തീര്‍ച്ചയാണ്‍.

ഇന്ന് കാലത്ത് 8.30ന് തന്നെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സൈനിക പരേഡാണ് ആദ്യം. കരസേനയും നാവികസേനയും വ്യോമസേനയും നടത്തുന്ന സൈനിക പരേഡുകള്‍ക്ക് അകമ്പടി സേവിച്ചുകൊണ്ട് വിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ടു പറന്ന് കൗതുക ദൃശ്യങ്ങള്‍ വിരിയിക്കും. ഒന്നര മണി വരെ നീണ്ടുനില്‍ക്കുന്ന പരേഡില്‍ വിദേശികളും സ്വദേശികളുമായ സാധാരണക്കാര്‍ക്കും പങ്കെടുക്കാം.

പ്രധാന പരിപാടികള്‍ ബിദാ പാര്‍ക്കിലാണ് അരങ്ങേറുന്നത്. ദോഹ പോര്‍ട്ടില്‍ നിന്നും ബോട്ടുകളുടെ ഒരു ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട് കൂടാതെ ലേസര്‍രശ്മികളുടെ മാസ്കരീക പ്രയോഗങ്ങളും അതോടൊപ്പം രാത്രി എട്ടുമണിയോടെ തുടങ്ങുന്ന വെടിക്കെട്ട് 15 മിനിറ്റ് നീണ്ടുനില്‍ക്കും.ഈ വര്‍ണവിസ്മയത്തോടെ ഔദ്ദ്യോധികമായി ദേശിയദിനം സ്മാപിക്കും. എന്നാല്‍ അര്‍ദ്ധരാത്രി വരെ ദേശവാസികളുടെ തെരുവിലിറങ്ങിയുള്ള ആഘോഷങ്ങള്‍ ഉണ്ടായിരിക്കും.

1 comment:

Unknown said...

ഖത്തര്‍ ദേശീയദിനം ഇന്ന്‌ .അതിനായുള്ള ആഘോഷത്തില്‍ ദോഹായുടെ എല്ലാ തെരുവുകളിലും ദേശീയ പതാകകള്‍ പാറിക്കളിക്കുന്നു. കുങ്കുമവും വെള്ളയും ഇടകലര്‍ന്ന ദേശീയ പതാകകളും വഹിച്ചുകൊണ്ടാണ് മിക്ക വാഹനങ്ങളും റോഡിലിറങ്ങുന്നത്. ഒട്ടുമിക്ക വാഹനങ്ങള്‍ക്കു പുറത്ത്‌ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയുടെയും കിരീടാവകാശി ശൈഖ് തമീമിന്റെയും ചിത്രങ്ങള്‍ ഒട്ടിച്ച് അതിമനോഹരമക്കിയാണ് തെരുവുകളില്‍ ഓടുന്നത്.