Friday, December 24, 2010

ന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് നേതാക്കള്‍ ദോഹയില്‍


ദോഹ: കെ. കരുണാകരന്റെ വിയോഗത്തില്‍ ദുഃഖം കടിച്ചിറക്കി അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ ദോഹയില്‍ ‍. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. രാജനും ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ ചുമതലയുള്ള കെ.പി.സി.സി. സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ലത്തീഫുമാണ്‌ ദോഹയിലുള്ളത്.

ഫിബ്രവരിയില്‍ നടക്കുന്ന ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ അന്താരാഷ്ട്ര സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്നലെയാണ്‌ ഇവര്‍ ദോഹയിലെത്തിയത്. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും അവരോടൊപ്പമെത്തി റമദാ ഹോട്ടലില്‍ വ്യാഴാഴ്ച വൈകിട്ട് വളിച്ചുചേര്‍ക്കുന്ന പത്രസമ്മേളനത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ കരുണാകരന്റെ ആരോഗ്യനില വഷളായതു മൂലം അദ്ദേഹം യാത്ര റദ്ദാക്കുകയായിരുന്നു.

കേരള രാഷ്ട്രീയത്തിനും കോണ്‍ഗ്രസ്സിനും താങ്ങാനാവാത്ത നഷ്ടമാണ് കരുണാകരന്റെ വിയോഗമെന്ന് കെ.സി. രാജനും മന്നാര്‍ അബ്ദുള്‍ലത്തീഫും അനുശോചനസന്ദേശത്തില്‍ അറിയിച്ചു.

1 comment:

Unknown said...

കെ. കരുണാകരന്റെ വിയോഗത്തില്‍ ദുഃഖം കടിച്ചിറക്കി അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ ദോഹയില്‍ ‍. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. രാജനും ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ ചുമതലയുള്ള കെ.പി.സി.സി. സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ലത്തീഫുമാണ്‌ ദോഹയിലുള്ളത്.