
ദോഹ:ദോഹയില്‍ രണ്ട് ദിവസമായി പെയ്യുന്ന മഴ ഇന്നും കനത്തും ചാറിയും ഇടവിട്ട് പെയ്തുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.ഇന്നലെ രാത്രി മഴക്കൊപ്പം നല്ല തണുത്ത കാറ്റും ഉണ്ടായിരുന്നു.എന്നാല്‍ ഇടിയോ മിന്നലോ ഒന്നും ഉണ്ടായിരുന്നില്ല.
മഴയെ തുടര്‍ന്ന് ദോഹയിലെങ്ങും വെള്ളക്കെട്ടുകള്‍ ദ്യശ്യമായി.ടാങ്കര്‍ലോറികളിലേക്കും മലിനജലനിര്‍ഗമന പൈപ്പുകളിലേക്കും വെള്ളം പമ്പ് ചെയ്താണ് വെള്ളക്കെട്ടുകള്‍ നീക്കുന്നത്.ദോഹയിലും സമീപ പ്രദേശങ്ങളിലും മഴക്കൊപ്പം നല്ല കാറ്റുണ്ടായികൊണ്ടിരിക്കുന്നതിന്നാല്‍ നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട് ഇത് കണ്‍സ്ട്രക്ഷന്‍ മേലഖയിലെ ജോലിക്കാര്‍ക്ക് വളരെ പ്രയാസം നല്‍കുന്നുണ്ട്. ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. പലയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഇരട്ടി സമയമെടുത്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.
പല ഭാഗങ്ങളിലും മൂടികെട്ടിയ കാലാവസ്ഥയാണ് കാണുന്നത്.ഇത് കൂടുതല്‍ മഴക്ക് സാധ്യത നല്‍കുന്നുണ്ട്.ഇന്നത്തെ ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്രാവശ്യം തണുപ്പ് കൂടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.വടക്കന്‍ കാറ്റ് അടിക്കുന്നതോടൊപ്പം തണുപ്പും വര്‍ദ്ധിക്കും. സാധാരണയില്‍ കൂടുതല്‍ വേഗതയില്‍ കാറ്റുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴുള്ളതിലും കൂടിയ തണുപ്പ് ദിവസം കഴിയുന്തോറും കൂടുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.
2 comments:
ദോഹയില്‍ രണ്ട് ദിവസമായി പെയ്യുന്ന മഴ ഇന്നും കനത്തും ചാറിയും ഇടവിട്ട് പെയ്തുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.ഇന്നലെ രാത്രി മഴക്കൊപ്പം നല്ല തണുത്ത കാറ്റും ഉണ്ടായിരുന്നു.എന്നാല്‍ ഇടിയോ മിന്നലോ ഒന്നും ഉണ്ടായിരുന്നില്ല.
ലവിടെ മഴ, ലിവിടെ ഫൂമി കുലുക്കം! പടച്ചോനെ കാത്തോളണേ....
Post a Comment