Showing posts with label മഴ. Show all posts
Showing posts with label മഴ. Show all posts

Monday, November 18, 2013

ഈ വര്‍ഷം നല്ല മഴ ലഭിക്കും

ദോഹ: ഈ വര്‍ഷം നല്ല മഴ ലഭിക്കും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളില്‍ ആകാശം പൊതുവേ മേഘാവൃതമായിരിക്കും. കടലിലും കനത്ത മഴ പെയ്യാന്‍ സാധ്യത ഉണ്ട്.

വടക്കന്‍ തീരങ്ങളില്‍ കാറ്റിനു നല്ല വേഗത ഉണ്ടായിരിക്കും. ഇത് 24 നോട്ടിക് മൈല്‍ വരെയാകാം. കടലില്‍ കാറ്റിന് അഞ്ച് മുതല്‍ 15 വരെ നോട്ടിക് മൈല്‍ വേഗതയുണ്ടാകും. കടല്‍ തീരങ്ങളില്‍ തിരമാലക്ക് ഒരടിക്കും രണ്ടടിക്കും ഇടയില്‍ ഉയരമുണ്ടാകും. കടലില്‍ ഇത് ഒരടിക്കും നാലടിക്കും ഇടയിലായിരിക്കും. ദൂരക്കാഴ്ച അഞ്ച് മുതല്‍ എട്ട് വരെ കിലോ മീറ്റര്‍ ആയിരിക്കും. രാജ്യത്ത് അനുഭവപ്പെടാന്‍ സാധ്യതയുഉള്ള ഏറ്റവും ഉയര്‍ന്ന താപനില 29 ഡിഗ്രി ആയിരിക്കുമെന്നും സിവില്‍ ഏവിയേഷന് കീഴിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഗള്‍ഫ് മേഖലയിലാകെ അടുത്ത രണ്ടു ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് ബഹ്റൈന്‍ കാലാവസ്ഥ വിഭാഗവും അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചത്. സൗദിയുടെ വിവിധ ഭാഗങ്ങള്‍, കുവൈത്ത്, യു.എ.ഇയുടെ വിവിധ ഭാഗങ്ങള്‍, ഒമാന്‍ എന്നിവടങ്ങളില്‍ ഇപ്പോള്‍ തന്നെ ശക്തമായ മഴയുണ്ട്.

Friday, January 21, 2011

ഖത്തറില്‍ അതിശൈത്യത്തിനു സാധ്യത


ദോഹ : രണ്ടു ദിവസം മുന്‍‌പ് പെയ്ത മഴക്ക് ശേഷം വീണ്ടും ഇന്ന് വീണ്ടും മഴതുടങ്ങി.ഇന്ന്‌ പുലര്‍ച്ച മുതല്‍ മഴ ചാറിയും കനത്തും പെയുന്നകാഴ്ച്ചയാണ്‌ കാണുന്നത്.ഇങ്ങനെ മഴ ഇടവിട്ട് പെയ്യുന്ന മഴ വരുംദിവസങ്ങളിലുണ്ടാകാവുന്ന ശൈത്യത്തിന്റെ മുന്നോടിയായാണ്‌ വിലയിരുത്തപ്പെടുന്നത്.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഇനിയും ചെറിയ തോതില്‍ മഴയുണ്ടാകുമെന്നും പറയുന്നു. സീസണില്‍ മഴ ഇടവിട്ട് പെയ്യുന്നതാണെന്നും അതിനാല്‍ ശൈത്യത്തിന് കാഠിന്യമേറുമെന്നും നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി.

അതിശൈത്യത്തെ നേരിടാനുള്ള വസ്ത്രങ്ങള്‍ ജനങ്ങള്‍ കരുതിയിരിക്കണം. രാത്രികാലങ്ങളില്‍ ഇവ ധരിക്കാതെ പുറത്തുപോകുന്നത് അപകടകരമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. തണുപ്പിനൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇന്നത്തെ അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ചിലയിടത്ത് ഇത് 16 ഡിഗ്രി സെല്‍ഷ്യസ് ഡിഗ്രിവരെ താഴ്ന്നു. ശൈത്യം മാര്‍ച്ച്മാസം വരെ നീണ്ടുനില്‍ക്കുമെന്നും മുന്നറിയിപ്പുണ്ട്.

Wednesday, January 19, 2011

മഴ തുടര്‍ന്ന് ദോഹയിലെങ്ങും വെള്ളക്കെട്ടുകള്‍



ദോഹ:ദോഹയില്‍ രണ്ട് ദിവസമായി പെയ്യുന്ന മഴ ഇന്നും കനത്തും ചാറിയും ഇടവിട്ട് പെയ്തുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.ഇന്നലെ രാത്രി മഴക്കൊപ്പം നല്ല തണുത്ത കാറ്റും ഉണ്ടായിരുന്നു.എന്നാല്‍ ഇടിയോ മിന്നലോ ഒന്നും ഉണ്ടായിരുന്നില്ല.

മഴയെ തുടര്‍ന്ന് ദോഹയിലെങ്ങും വെള്ളക്കെട്ടുകള്‍ ദ്യശ്യമായി.ടാങ്കര്‍ലോറികളിലേക്കും മലിനജലനിര്‍ഗമന പൈപ്പുകളിലേക്കും വെള്ളം പമ്പ് ചെയ്താണ് വെള്ളക്കെട്ടുകള്‍ നീക്കുന്നത്.ദോഹയിലും സമീപ പ്രദേശങ്ങളിലും മഴക്കൊപ്പം നല്ല കാറ്റുണ്ടായികൊണ്ടിരിക്കുന്നതിന്നാല്‍ നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട് ഇത് കണ്‍സ്ട്രക്ഷന്‍ മേലഖയിലെ ജോലിക്കാര്‍ക്ക് വളരെ പ്രയാസം നല്‍കുന്നുണ്ട്. ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. പലയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഇരട്ടി സമയമെടുത്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.

പല ഭാഗങ്ങളിലും മൂടികെട്ടിയ കാലാവസ്ഥയാണ് കാണുന്നത്.ഇത് കൂടുതല്‍ മഴക്ക് സാധ്യത നല്‍കുന്നുണ്ട്.ഇന്നത്തെ ‍ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്രാവശ്യം തണുപ്പ് കൂടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.വടക്കന്‍ കാറ്റ് അടിക്കുന്നതോടൊപ്പം തണുപ്പും വര്‍ദ്ധിക്കും. സാധാരണയില്‍ കൂടുതല്‍ വേഗതയില്‍ കാറ്റുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴുള്ളതിലും കൂടിയ തണുപ്പ് ദിവസം കഴിയുന്തോറും കൂടുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.

Tuesday, January 18, 2011

മഴയുടെ കുളിരില്‍ ഖത്തര്‍



ദോഹ:ദോഹയില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും കനത്തും ചാറിയും ഇടവിട്ട് പെയ്തുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.ഇന്നലെ രാത്രി മഴക്കൊപ്പം നല്ല തണുപ്പുമുണ്ടായിരുന്നു.എന്നാല്‍ ഇടിയോ മിന്നലോ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി പലയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഇരട്ടി സമയമെടുത്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.

ദോഹയിലും സമീപ പ്രദേശങ്ങളിലും മഴക്ക് ശേഷം നല്ല കാറ്റുണ്ടായികൊണ്ടിരിക്കുന്നതിന്നാല്‍ നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട് ഇത് കണ്‍സ്ട്രക്ഷന്‍ മേലഖയിലെ ജോലിക്കാര്‍ക്ക് വളരെ പ്രയാസം നല്‍കുന്നുണ്ട്.

ഖത്തറിന്റെ പലയിടങ്ങളിലും ഇപ്പോഴും മഴ ചാറലുണ്ട് ‍.പല ഭാഗങ്ങളിലും മൂടികെട്ടിയ കാലാവസ്ഥയാണ് കാണുന്നത്.ഇത് കൂടുതല്‍ മഴക്ക് സാധ്യത നല്‍കുന്നുണ്ട്.ഇന്നത്തെ ‍ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Sunday, December 13, 2009

ദോഹയിലെങ്ങും വെള്ളക്കെട്ടുകള്‍



ദോഹ:ഇന്നലെ ഖത്തരിന്റെ പല ഭാഗങ്ങളിലും നല്ല തോതില്‍ മഴ പെയ്തു.ഇതേ തുടര്‍ന്ന് ദോഹയിലെങ്ങും വെള്ളക്കെട്ടുകള്‍ ദ്യശ്യമായി.ടാങ്കര്‍ലോറികളിലേക്കും മലിനജലനിര്‍ഗമന പൈപ്പുകളിലേക്കും വെള്ളം പമ്പ് ചെയ്താണ് വെള്ളക്കെട്ടുകള്‍ നീക്കുന്നത്.മഴ തുടരുന്നതിനാല്‍ ഏതാനും ചില നിര്‍മാണ കേന്ദ്രങ്ങളിലും പണി തടസപ്പെട്ടു. ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. പലയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഇരട്ടി സമയമെടുത്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.

ദോഹയില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും ചാറിയും കനത്തും പെയ്തുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ്.ഇന്നലെ രാത്രി മഴക്കൊപ്പം നല്ല തണുപ്പുമുണ്ടായിരുന്നു.പാടെ മാറിയ കാലാവസ്ഥ ദോഹയില്‍ പരക്കെ കുളിരും കാറ്റുമേകി. ഖത്തറിന്റെ പലയിടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്‍.ഒപ്പം നല്ല കാറ്റുമുണ്ട്.പല ഭാഗങ്ങളിലും മൂടികെട്ടിയ കാലാവസ്ഥയാണ് കാണുന്നത്.ഇത് കൂടുതല്‍ മഴക്ക് സാധ്യത നല്‍കുന്നുണ്ട്.ഇന്നലെ ഖത്തറില്‍ ‍ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.ഇന്നും താപനിലയില്‍ വലിയമാറ്റമൊന്നും കാണുന്നില്ല.

Saturday, April 4, 2009

മഴയില്‍ കുളിച്ചങ്ങിനെ ഗള്‍ഫ്

ദോഹ:ഗള്‍ഫ് മേഖലയില്‍ നേരിയ മഴയോടെ തണുത്ത കാലാവസ്ഥ തുടരുന്നു. ഖത്തര്‍,യു.എ.ഇ,കുവൈത്ത്, ദമാം, എന്നിവിടങ്ങളില്‍ ഇന്നലെ തരക്കേടില്ലാതെ മഴപെയ്തു.

ഇന്നും ഖത്തറിന്റെ പല ഭാഗങ്ങളിലും മൂടികെട്ടിയ കാലാവസ്ഥയാണ് കാണുന്നത്.ഇത്ത് കൂടുതല്‍ മഴക്ക് സാധ്യത തരുന്ന കാഴച്ചയുമാണ്

ഖത്തരിന്റെ പല ഭാഗങ്ങളിലും നല്ല തോതില്‍ മഴ പെയ്തു. ഇന്നും ദോഹയില്ല് മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഖത്തര്‍ ‍തുടങ്ങി മിക്ക ഗള്‍ഫ് രാജ്യങ്ങളില്‍ ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

ദോഹയില്‍ രാവിലെ നല്ല തോതില്‍ മഴ പെയ്തു. രാത്രി നല്ല തണുപ്പുമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മഴയിലെ പോലെ ഇടിമിന്നലോ കാറ്റോ ഉണ്ടായിരുന്നില്ല.

Friday, March 27, 2009

കാറ്റും കുളിരുമായി ദോഹയില്‍ ഇന്നലെ മഴയെത്തി

ദോഹ:പാടെ മാറിയ കാലാവസ്ഥ ദോഹയില്‍ പരക്കെ കുളിരും കാറ്റുമേകി. പലയിടങ്ങളിലും മഴ ലഭിച്ചു. ഒപ്പം നല്ല കാറ്റുവീശി.

രാവിലെ ജോലിക്കുപോയവര്‍ പലരും സ്വന്തം വാഹനങ്ങള്‍ ഒഴിവാക്കി ടാക്സികളെ അഭയം പ്രാപിക്കുകയായിരുന്നു.

മൂടിക്കെട്ടിയ അന്തരീക്ഷം ദൂരക്കാഴ്ച കുറച്ചു. വാഹനങ്ങള്‍ തീരെ വേഗം കുറച്ചാണു പോയതെങ്കിലും പലയിടങ്ങളിലും കൂട്ടിയിടികളുണ്ടായി.

Wednesday, December 17, 2008

ഖത്തറില്‍ അതിശൈത്യത്തിനു സാധ്യത

ദോഹ:രാജ്യത്ത് വരുംദിവസങ്ങളില്‍ താപനില ഇനിയും കുറയുമെന്നും അതിശൈത്യത്തിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി

ഗള്‍ഫ് മേഖലയിലേക്ക് സൈബീരിയന്‍ കാറ്റ് അതിശക്തമായി വീശിത്തുടങ്ങുന്നതോടെ മരുപ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും താപനിലയുടെ ഡിഗ്രി സെല്‍ഷ്യസ് 10 ല്‍ താഴെയാകുമെന്നും നിരീക്ഷണകേന്ദ്രം വെളിപ്പെടുത്തി.

അതിശൈത്യത്തെ നേരിടാനുള്ള വസ്ത്രങ്ങള്‍ ജനങ്ങള്‍ കരുതിയിരിക്കണം. രാത്രികാലങ്ങളില്‍ ഇവ ധരിക്കാതെ പുറത്തുപോകുന്നത് അപകടകരമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. തണുപ്പിനൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ചെറിയ തോതില്‍ മഴയുണ്ടാകുമെന്നും പറയുന്നു. സീസണില്‍ മഴ ഇടവിട്ട് പെയ്യുന്നതാണെന്നും അതിനാല്‍ ശൈത്യത്തിന് കാഠിന്യമേറുമെന്നും നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി.

ഇന്നത്തെ അന്തരീക്ഷ താപനില 15 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ചിലയിടത്ത് ഇത് 12 ഡിഗ്രി സെല്‍ഷ്യസ് ഡിഗ്രിവരെ താഴ്ന്നു. ശൈത്യം മാര്‍ച്ച്മാസം വരെ നീണ്ടുനില്‍ക്കുമെന്നും മുന്നറിയിപ്പുണ്ട്.

Monday, December 8, 2008

ദോഹയില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ വെള്ളക്കെട്ട്

ദോഹ:കനത്ത മഴയില്‍ ദോഹയിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍. താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് മഴവെള്ളം പമ്പ് ചെയ്തു നീക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് നഗരാസൂത്രണ വകുപ്പ് അറിയിച്ചു. ബിന്‍ മഹമ്മൂദ്, അല്‍ മുന്തസ, ബിന്‍ ഒമ്റാന്‍ എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ വെള്ളം കയറിയത്.

Sunday, November 16, 2008

പൊടിക്കാറ്റ് വീശി: ഖത്തറില്‍ ശീതകാലം ആഗതമായി

ദോഹ: തണുപ്പിന്റെ വരവറിയിച്ചു പൊടിക്കാറ്റ് വീശിയതോടെ ഖത്തറില്‍ ശീതകാലം വരവായി. ഇന്ന് രാവിലെയും വൈകിട്ടുമായി പൊടിക്കാറ്റ് വീശി കെട്ടിടങ്ങളും റോഡുകളും കാഴ്ചയില്‍ നിന്നു മറഞ്ഞു. ഇതോടെ പലരും വാഹനങ്ങള്‍ റോഡരികലേക്ക് ഒതുക്കി.

അരമണിക്കൂറോളം ഈ അവസ്ഥ തുടര്‍ന്നു. അന്തരീക്ഷം പിന്നീടു തെളിഞ്ഞെങ്കിലും ശീതക്കാറ്റ് വീശി. ഇനിയുള്ള ദിവസങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും മഴയ്ക്കു സാധ്യത കുറവാണ്.