Saturday, January 29, 2011
ഇന്ന് ഏഷ്യൻ കപ്പ് കലാശക്കൊട്ട്
ദോഹ : ഏഷ്യൻ കപ്പ് ആരാണ് സ്വന്തമാക്കുന്നതെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.ആസ്ത്രേലിയയും ജപ്പാനും തമ്മിലുള്ള ഫൈനൽ ഇന്ന് (ശനിയാഴ്ച്ച ,29 ആം തിയതി) അൽ ഖലീഫാ സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്ക് നടക്കും.ആസ്ത്രേലിയയുടെ മെയ്കരുത്തും ജപ്പാന്റെ വേഗവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഒരു ഉജ്ജ്വല പോരാട്ടം നടക്കുമെന്നുറപ്പായി കഴിഞ്ഞു.
സെമിയിൽ കറുത്ത കുതിരകൾ എന്നറിയപ്പെടുന്ന ഉസ്ബക്കിസ്ഥാനെ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് തോല്പിച്ചാണ് ഏഷ്യൻ ഫുഡ്ബോളിലെ ഒന്നാം സ്ഥാനക്കാരായ ആസ്‌ത്രേലിയ ഫൈനലില്‍ കളിക്കുന്നത്.സെമിയിൽ ദക്ഷിണ കൊറിയയെ ഷൂട്ടൌട്ടിൽ തോൽപ്പിച്ച ജപ്പാനാണ് ഫൈനലില്‍ ആസ്ത്രേലിയയുടെ എതിരാളികൾ.
ഏഷ്യന്‍ കപ്പില്‍ ആദ്യമായായിരുന്നു ഉസ്ബെക്കിസ്ഥാനും ആസ്ത്രേലിയയും ഏറ്റുമുട്ടിയതെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണ മത്സരിക്കുകയുണ്ടായി ഇവർ അപ്പോഴൊക്കെ ആസ്‌ട്രേലിയക്കൊപ്പമായിരുന്നു ജയം.ഇതും അങ്ങിനെ തന്നെയായി.ആസ്ത്രേലിയലുടെ മികച്ച മുന്നേറ്റങ്ങളിൽ മികച്ച കളി പുറത്തെടുത്ത ഉസ്ബെക്കിസ്ഥാൻ പിടിച്ചു നിൽക്കാൻ പാടുപെടുന്നത് പലപ്പോഴും കാണാമായിരുന്നു.
ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ച ആസ്ത്രേലിയയുടെ അലക്‌സ് ടോബിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പം എത്തി നില്‍ക്കുന്ന ആസ്ത്രേലിയന്‍ ഗോള്‍ കീപ്പാര്‍ ഷ്വാര്‍സര്‍ നാളെ നടക്കുന്ന ഫൈനലില്‍ ആസ്ത്രേലിയയുടെ ഗോള്‍ വലയം കാക്കാന്‍ എത്തുന്നതോടെ പുതിയ റെക്കോഡിനുടമയാകും.1988-98 ല്‍ നിറഞ്ഞുനിന്ന ടോബിന്‍ 87 മത്സരങ്ങളിലാണ് കളിച്ചിരുന്നത് കഴിഞ്ഞ മത്സരത്തോടെ ഷ്വാര്‍സർ 87ആം മത്സരം പൂർത്തിയാക്കുകയുണ്ടായി.
സെമിയിൽ ദക്ഷിണ കൊറിയെ ജപ്പാൻ ഷൂട്ടൌട്ടിൽ 5 -2 നാണ് തോല്പിച്ചത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയിൽ വെച്ചായിരുന്നു ഇരുടീമുകളും ആദ്യമായി മുഖാമുഖം കണ്ടത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയ ജയിക്കുകയുണ്ടായി.കഴിഞ്ഞ കപ്പിൽ വീണ്ടും ഇവർ മുഖാമുഖം വരികയുണ്ടായി.മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളിയായിരുന്നു അത്. ഇന്തോനേഷ്യയിലായിരുന്നു അന്ന് ഇരു ടീമുകളും കണ്ടുമുട്ടിയത്. അന്നും ഒരു ഷൂട്ടൌട്ടായിരുന്നു വിധി നിർണയിച്ചത്.അന്ന് 120 മിനിറ്റ് കളിച്ചിട്ടും സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് വീണ്ടും ജയം കൊറിയക്കൊപ്പം.ആ രണ്ട് തോൽവിക്കുമുള്ള മറുപടി നൽകാനായ സന്തോഷത്തിലാണ് ജപ്പാൻ ഫൈനലില്‍ കളിക്കുന്നത്.
Subscribe to:
Post Comments (Atom)
1 comment:
ഏഷ്യൻ കപ്പ് ആരാണ് സ്വന്തമാക്കുന്നതെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.ആസ്ത്രേലിയയും ജപ്പാനും തമ്മിലുള്ള ഫൈനൽ ഇന്ന് (ശനിയാഴ്ച്ച ,29 ആം തിയതി) അൽ ഖലീഫാ സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്ക് നടക്കും.ആസ്ത്രേലിയയുടെ മെയ്കരുത്തും ജപ്പാന്റെ വേഗവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഒരു ഉജ്ജ്വല പോരാട്ടം നടക്കുമെന്നുറപ്പായി കഴിഞ്ഞു.
Post a Comment