Tuesday, February 8, 2011

തിരഞ്ഞെടുപ്പ് റജിസ്ട്രേഷന്‍ പൂര്‍ത്തിയായി;വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും


ദോഹ: മുനിസിപ്പല്‍ കൌണ്‍സില്‍ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍മാരുടെ റജിസ്ട്രേഷന്‍ പൂര്‍ത്തിയായി.പുതിയ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഖത്തര്‍ പൗരത്വം നേടി 15 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും മണ്ഡലം മാറിയവര്‍ക്കുമാണു വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരുചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്.

നാലാമതു മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ആകെ 29 നിയോജക മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.തെറ്റുകള്‍ തിരുത്തുന്നതിനും മറ്റുമായി ഫെബ്രുവരി ആറു ഇരുന്നുസമയം അനുവദിച്ചിരുന്നത്. ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാത്തവര്‍ക്കും ഈ കാലയളവില്‍ പേര് ചേര്‍ക്കാനുമായിരുന്നു അം അനുവദിച്ചത്.ഈ അധിക സമയത്തില്‍ ആകെ 906 പേരാണ്‌ പട്ടികയില്‍ പുതിയതായി പേരുചേര്‍ത്തത്.ഇതില്‍ 736 പേര്‍ പുതിയ വോട്ടര്‍മാരാണ്. 170 പേര്‍ മണ്ഡലം മാറ്റാനുമായാണ് അപേക്ഷ നല്‍കിയത്.

വോട്ടര്‍ പട്ടിക പരിശോധന രണ്ടു ഘട്ടങ്ങളിലായി നടക്കും. വോട്ടര്‍ പട്ടികയെ സംബന്ധിച്ചു പരാതിയുള്ളവര്‍ക്കു വ്യാഴാഴ്ച പരാതി നല്‍കാം. ഒരോ നിയോജക മണ്ഡലത്തിലും പ്രത്യേക കമ്മിറ്റിയാണ് വോട്ടര്‍ പട്ടികയിലെ പരാതികളില്‍ തീര്‍പ്പുണ്ടാക്കുക. ഇവരുടെ തീരുമാനം അന്തിമമായിരിക്കും. കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു ഈ മാസാവസാനത്തില്‍ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്തി അടുത്ത മാസമാദ്യത്തില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.

1 comment:

Unknown said...

മുനിസിപ്പല്‍ കൌണ്‍സില്‍ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍മാരുടെ റജിസ്ട്രേഷന്‍ പൂര്‍ത്തിയായി.പുതിയ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഖത്തര്‍ പൗരത്വം നേടി 15 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും മണ്ഡലം മാറിയവര്‍ക്കുമാണു വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരുചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്.