Tuesday, June 26, 2012

കൊലപാതക രാഷ്ട്രീയത്തിനെതിരെ 'സംസ്കാര ഖത്തര്‍ ' സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ശ്രദ്ധേയമായി.



ദോഹ : ഖത്തറിലെ മലയാളികളുടെ കലാസാംസ്കാരിക സംഘടന 'സംസ്കാര ഖത്തര്‍ ' സംഘടിപ്പിച്ച കൊലപാതക രാഷ്ട്രീയത്തിനെതിരെ ഉള്ള പ്രതിഷേധ കൂട്ടായ്മയും ടി പി ചന്ദ്രശേഖരന്‍ അനുസ്മരണവും ജനപങ്കാളിത്തം കൊണ്ടും , ആശയ സംവാദം കൊണ്ടും ശ്രദ്ധേയമായി.

21 .06 .2012 വ്യാഴാഴ്‌ച വൈകീട്ട് ഏഴു മണിക്ക് ദോഹ മുന്താസയിലെ ഇന്‍ഡോ അറബ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും ആയ സി .ആര്‍ മനോജ്‌, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും കെ എം സി സി ഭാരവാഹിയുമായ എസ്.എ .എം ബഷീര്‍ , മുന്‍ എസ് എഫ് ഐ നേതാവ് റിജു ആര്‍, പ്രദോഷ് കുമാര്‍ , അസീസ്‌ നല്ലവീട്ടില്‍ തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തി. സമൂഹത്തിന്റെ നനാതുറകളില്‍ പെട്ട നൂറിലേറെ പ്രവാസികള്‍ കൂട്ടായ്മ അവിസ്മരണീയമാക്കി.



നവോഥാന പ്രസ്ഥാങ്ങള്‍ കക്ഷി രാഷ്ട്രീയത്തിന് വഴിമാറി വരുമ്പോള്‍ സ്വയം തിരുത്തലുകളില്‍ കൂടി മാത്രമേ മുന്നോട്ടു പോകാന്‍ കഴിയു എന്ന് സി.ആര്‍ .മനോജ്‌ പറഞ്ഞു. ആശയ സമരങ്ങള്‍ തീരുന്നിടതാണ് ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്രമ രാഷ്ട്രീയ നഷ്ട്ടപെടലുകളുടെ മാത്രമാനെന്നു കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും അതിനെതിരെ ശബ്ധമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് എസ്.എ.എം. ബഷീര്‍ അഭിപ്രായപ്പെട്ടു.



സുഖലോലുബധയുടെ രാഷ്ട്രീയം വിപ്ലവപ്രസ്ഥാനങ്ങളെ പുറകോട്ടു നയിക്കുകയാണെന്നു, പോരാട്ട വീര്യതിന്റെയും ഉദാത്ത മനുഷ്യ സ്നേഹത്തിന്റെയും പ്രതീകമായ ടി പി ചന്ദ്രശേഖറിന്റെ ധീരരക്തസാക്ഷിത്വം അമ്പത്തൊന്നു വെട്ടുകളുടെ രാഷ്ട്രീയം കൂടിയാണ് വിളിച്ചു പറയുന്നതെന്ന് റിജു ആര്‍ .ഒഞ്ചിയം ഓര്‍മിപ്പിച്ചു.

ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന്, അടിസ്ഥാന ജനവിപാകതിനായ് നില കൊള്ളേണ്ടാതാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെന്നും അതില്‍ നിന്ന് വ്യതിചലനം ഉണ്ടാവുനിടതാണ് അക്രമം ഉടലെടുക്കുനതെന്നും പ്രദോഷ് കുമാര്‍ തന്റെ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ജനപക്ഷം ആയിരുന്ന ഇടതു പക്ഷത്തിനു മൂല്യചുതി സംഭവിക്കുന്നതോടെ മറ്റൊരു ഇടതുപക്ഷത്തിനു വഴിമാരേണ്ട സാഹചര്യം ഉടലെടുത്തിരിക്കുന്നു എന്ന് അസീസ്‌ നല്ലവീട്ടി ല്‍ അഭിപ്രായപെട്ടു.



സംഘടന പ്രസിഡന്റ്‌ അഡ്വ ജാഫര്‍ഖാന്‍ കേച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ സ്വാഗതവും അഷ്‌റഫ് പൊന്നാനി നന്ദിയും പറഞ്ഞു.

1 comment:

Unknown said...

രാഷ്ട്രീയ തിമിരം ബാധിച്ച കോമരങ്ങള്‍ കേരള മണ്ണിനെ അക്ഷരാര്‍ത്ഥത്തില്‍ ചുവപ്പിക്കുമ്പോള്‍ നിഷ്കളങ്കരായി വിറങ്ങലിച്ചു നില്‍ക്കുന്ന പ്രവാസജനസമൂഹത്തിന്റെ പ്രതികരണങ്ങൾക്കായുള്ള ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യമാണ് ഈ പ്രതിഷേധകൂട്ടായ്മകൊണ്ട് സംസ്കാര ഖത്തർ ലക്ഷ്യമാക്കിയിരുന്നത്.

തിങ്ങിനിറഞ്ഞ സദസ്സും ലക്ഷ്യബോധത്തോടെയുമുള്ള പ്രസംഗങ്ങൽകൊണ്ടും ഈ ലക്ഷ്യം നിറവേറ്റാനായി എന്നത് തികഞ്ഞ സന്തോഷം നൽകുന്നു.

ഈ പ്രതിഷേധകൂട്ടായ്മയിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ പ്രവാസി മനസുകൾക്കും സംഘടനയുടെ സെക്രട്ടറി എന്ന നിലയിൽ നന്ദി പ്രകാശിപ്പിക്കുന്നു